സ്വര്‍ണത്തിന്റെ സകാത് പണമായി നല്കിയാല് മതിയാവുമോ?
ചോദ്യകർത്താവ്
shakkir mudikkode
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കണക്ക് എത്തുകയും വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും സകാത് നിര്‍ബന്ധമാവുന്നതാണ്. ആകെയുള്ളതിന്റെ രണ്ടര ശതമാനമാണ് സകാത് ആയി നല്‍കേണ്ടത്. അത് സ്വര്‍ണ്ണമോ വെള്ളിയോ ആയി തന്നെ നല്‍കണമെന്നും കാശ് നല്കിയാല് മതിയാവില്ലെന്നുമാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം. ഹനഫീ മദ്ഹബ് പ്രകാരം കാശ് നല്കിയാലും സകാത് വീടുന്നതാണ്. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ സകാതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


