ചേലാ കര്‍മ്മം ചെയ്യാത്ത കുട്ടികളെ സ്വഫ്ഫില്‍ നിര്‍ത്തുന്നതിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
അബൂബക്കര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചേലാ കര്‍മ്മം ചെയ്യാത്ത കുട്ടികളെ സ്വഫില്‍ നിര്‍ത്താതിരിക്കുന്നതാണ് ഉത്തമം. മാര്ഗ്ഗപുംഗത്തിന്റെ ഉള്ളില്‍ നജസുണ്ടാവുമെന്നതിനാല് അവര്‍ നിസ്കരിക്കുന്നവനെയോ നിസ്കരിക്കുന്നവന് അവനെയോ പിടിച്ചാല്‍ നിസ്കാരം ബാതിലാവുന്നതാണ്. സ്പര്‍ശനം മാത്രമാണെങ്കില്‍ കുഴപ്പമില്ല. അത് കൊണ്ട് തന്നെ നിസ്കാരം ബാത്വിലാവാന്‍ അവസരമുണ്ടാവാമെന്നതിനാല് അവരെ നിസ്കരിക്കുന്നതിന് സമീപനം നിര്‍ത്താതിരിക്കലാണ് നല്ലത്. ഇത്തരം നിയമങ്ങള്‍ വിശദമായി കര്‍മ്മശാസ്ത്രത്തിലെ നിസ്കാരം എന്ന വിഭാഗത്തിലെ ഈ ലേഖനത്തില്‍ പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


