വിഷയം: ‍ ഉളുഹിയത് & അഖീഖത്

ഉളുഹിയ്യതും അഖീഖതും ഒരു മൃഗത്തിൽ രണ്ടു ഓഹരി എടുത്തു ചെയ്യുമ്പോൾ അതിന്‍റെ കർമശാസ്ത്രം എങ്ങനെ എന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Mujeeb

Jul 22, 2020

CODE :Fiq9924

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും

ബലിപെരുന്നാളിന് സുന്നത്തുള്ള ഉള്ഹിയത്, പ്രസവിക്കപ്പെട്ട കുട്ടിയുടെ പേരില്‍ അറുക്കല്‍ സുന്നത്തുള്ള അഖീഖത്, ഹജ്ജ്-ഉംറയുമായി ബന്ധപ്പെ്ടട ഹദ്‍യ്-ഫിദ്’യ തുടങ്ങിയ ആരാധനകളിലെല്ലാം ആട് ഒരു ഓഹരിയും മാട്, ഒട്ടകം എന്നിവ ഏഴു ഓഹരിയുമായാണ് പരിഗണിക്കപ്പെടുന്നത്.. ഒരു ഓഹരിയില്‍ തന്നെ ഉള്ഹിയതും അഖീഖതും ഒന്നിച്ചു കരുതാന്‍ പറ്റുകയില്ല. എന്നാല്‍ ഒരു മാടിലോ ഒട്ടകത്തിലോ ഉള്ള ഏഴു ഓഹരികളില്‍ ഓരോന്നും വ്യത്യസ്ത ആളുകള്‍ക്കായി കരുതുന്നതു പോലെ, വ്യത്യസ്ത രീതിയിലും കരുതാം. അഥവാ ഒരു ഓഹരി ഉള്ഹിയ്യത്, മറ്റൊന്ന് അഖീഖത്, വേറെ ഒന്ന് ഹദ്‍യ് എന്നിങ്ങനെ. ഏഴോഹരിയില്‍ ഇറച്ചി മാത്രം ഉദ്ദേശിച്ചും ഓഹരിയെടുക്കാവുന്നതാണ്. ഒരാള്‍ക്കു തന്നെ ഒരു മാടിന്‍റെ ഒരു ഓഹരി ഉള്ഹിയതും മറ്റൊന്ന് അഖീഖതുമായി കരുതി അറുക്കാവുന്നതാണ്. അപ്പോള്‍ രണ്ടിന്‍റെയും പ്രതിഫലം ലഭിക്കുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter