വിവാഹം കഴിച്ച സ്ത്രീ കന്യകയാണു എന്നു എങ്ങനെ മനസ്സിലാക്കാം ? ഒരു സ്ത്രീയും പുരുഷനും എത്ര തവണ ബന്ധപ്പെട്ടിട്ടാണു സന്താനം ഉണ്ടാകുന്നതു? ആദ്യ രാത്രിയിലെ മര്യാദകള്‍ എന്തൊക്കെയാണ്?

ചോദ്യകർത്താവ്

റശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കന്യാ ചര്‍മ്മം നഷ്ടപ്പെടാതെ നിലനില്ക്കുന്ന സ്ത്രീകളെയാണ് കന്യകകള്‍ എന്നു പറയുന്നത്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ കന്യചര്‍മ്മം നഷ്ടപ്പെട്ടവള്ക്കും കന്യകയുടെ വിധി തന്നെയാണ്. അഥവാ മുമ്പ് വിവാഹം കഴിച്ച് ഒന്നിച്ചു ജീവിച്ചതായോ പൂര്‍ണ്ണമായ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായോ അറിയപ്പെടാത്ത എല്ലാ സ്ത്രീകളും ഇസ്ലാമിക വീക്ഷണത്തില്‍ കന്യകകളാണ്. കന്യകത്ത്വം ഉറപ്പിക്കാനായി ദേഹ പരിശോധന നടത്തുന്നതും ചോദ്യം ചെയ്യുന്നതും ചിക്കിച്ചികഞ്ഞു അന്വേഷിക്കുന്നതും ഇസ്ലാമിലില്ല.

ഒരു പുരുഷന്‍ സ്ത്രീയുമായുള്ള ആദ്യ ബന്ധത്തില്‍ തന്നെ ഗര്‍ഭധാരണം സംഭവിക്കാം.  എത്ര പ്രാവശ്യം ബന്ധപ്പെട്ടാലും ഏതെങ്കിലും ഒന്നിലാണ് അണ്ഡ-ബീജ സംങ്കലനം നടക്കുന്നത്.

ആദ്യരാത്രിയില്‍ പരസ്പരം അറിഞ്ഞും അറിയാന്‍ ശ്രമിച്ചും അടുക്കുകയും ബന്ധങ്ങള്‍ തുടങ്ങുകയും വേണം. പുതിയ ജീവിതത്തിന്‍റെ തുടക്കമെന്ന നിലക്ക് പ്രത്യേകിച്ച് ഇസ്ലാമികമല്ലാത്ത ഒന്നും ചെയ്യരുത്. അല്ലാഹുവിനെ ഭയപ്പെടണം. ആദ്യമായി കണ്ടുമുട്ടുമ്പോള്‍ പരസ്പരം സലാം പറയണം. എന്നിട്ട് വലതു കൈ കൊണ്ട് ഭാര്യയുടെ മൂര്‍ദ്ധാവ് പിടിച്ചിട്ടു ബറകത്തിനായി പ്രാര്‍ത്ഥിക്കണം

بارَك اللَّهَ لكلِّ واحدٍ منَّا في صاحبه - ബാറകല്ലാഹു ലികുല്ലിമ്മിന്നാ ഫീ സ്വാഹിബിഹി (അല്ലാഹു നമ്മിലോരോരുത്തര്‍ക്കും തന്‍റെ ഇണയില്‍ അനുഗ്രഹം ചെയ്യട്ടെ)

അതോടൊപ്പം താഴെ കൊടുത്ത ദുആ ചെയ്യലും സുന്നത്താണ്.

 اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما جَبَلْتَها عَلَيْهِ ، وأعُوذُ بِكَ مِنْ شَرّها وَشَرِّ ما جَبَلْتَها  عَلَيْهِ.

((അല്ലാഹുവേ, ഞാന്‍ അവളിലെ ഖൈറിനെ ചോദിക്കുന്നു.  അവളുടെ പ്രകൃതിയല്‍ നീ നല്കിയ ഖൈറും ചോദിക്കുന്നു. അവളുടെ തിന്മയില്‍ നിന്ന് നിന്നോട് കാവല് തേടുന്നു. അവളുടെ പ്രകൃതിയില്‍ നീ കാരണമാക്കിയ തിന്മയില് നിന്നും കാവല്‍ ചോദിക്കുന്നു.))

ലൈംഗികമായി ബന്ധപ്പെടുമ്പോള്‍

 بِسْمِ الله اللَّهُمَّ جنبنا الشَّيْطانَ وَجَنِّبِ الشَّيْطانَ ما رَزَقْتَنا ,

((ബിസ്മില്ലാഹ്, അല്ലാഹുവേ ശൈഥാനെ ഞങ്ങളില്‍ നിന്നകറ്റേണമേ, ഞങ്ങള്‍ക്കു നീ നല്‍കുന്നതില്നിന്നും നീ ശൈഥാനെ അകറ്റേണമേ)) ബന്ധപ്പെട്ടു കഴിഞ്ഞാല്‍ ലിംഗം കഴുകുക, കഴിയുമെങ്കില്‍ ഉറങ്ങുന്നതിനു മുമ്പു തന്നെ കുളിക്കുക. അതിനു കഴിയില്ലെങ്കില്‍ വുളു എടുക്കുക. ലിംഗം കഴുകാതെ ഉറങ്ങുന്നത് കറാഹതാണ്.

വിവാഹ ജീവിതത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഈ സൈറ്റിലെ കുടുംബം ലൈഫ്സ്റ്റൈല്‍ എന്ന ഭാഗം വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter