എന്റെ സുഹൃത്തിന് വേണ്ടിയാണ് ചോദിക്കുന്നത് ,അവാൾക്ക് 2 മക്കളുണ്ട് ,അവളുടെ ഭർത്താവിന് ശരീരകവും ,മാനസികമായും അന്യ സ്ത്രീ ബന്ധം പുലർത്തുന്നവനാണ് , കുറെ മുൻപ് അവൾക് അറിയവന്നത് അനാവശ്യമായ ചാറ്റിംഗ് ആണെന്ന് അത് നിറുത്തി എന്ന വിശ്വാസത്തിൽ ഇത്രയും നാൾ നിന്ന് ,കുറച്ചു ദിവസം മുമ്പാണ് വേറൊരു സത്യം മനസ്സിൽകിയതു ,അയാൾക് ലൈംഗികബന്ധവും ഉണ്ട് എന്ന്,അയാൾക് അവളോട് ഒരു ബന്ധവും ഇല്ല കല്യാണം കഴിന്നിട്ട് ഇത്ര വർഷമായിട്ടും .ഇപ്പോൾ അയാൾ പറയുന്നത് ,അയാൾക് ഇനി ഒരു ബന്ധവും ഉണ്ടാകില്ല എന്നാണ് ,അവള് അല്ലാഹനെ പേടിച്ചും ,അയാളുടെ എല്ലാ കൊള്ളരുതായ്മയും ,പീഡനവും ക്ഷമിച്ചു ജീവിക്കുന്നവളയിരുന്നു .ലൈംഗിക ബനധം അറിന്നപ്പോൾ തകർന്നു .അയാളെ thalaq ചെല്ലലാണോ ,അതെല്ലാ ഇനിയും ക്ഷമിച്ചു ജീവിക്കലാണോ നല്ലത് ഇസ്ലാമിക് പാര്മയിയും ,അല്ലാഹനെ ഭയപെടുന്നത്കൊണ്ടും ?

ചോദ്യകർത്താവ്

Asifnm

Aug 27, 2018

CODE :Par8890

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

വിവാഹിതൻ വ്യഭിചരിക്കുകയും അയാൾ അത് സമ്മതിക്കുകയോ നാല് സാക്ഷികൾ അത് സ്ഥിരപ്പെടുത്തുകയോ ചെയ്താൽ അയാളെ എറിഞ്ഞു കൊല്ലാണം. ഇസ്ലാമിക ഭരണാധികാരിയോ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഭരണാധികാരിയോ  ഈ ശിക്ഷ നിർബ്ബന്ധമായും നടപ്പാക്കണം. ഇക്കാര്യം ഇജ്മാഅ് ആണ്.(തുഹ്ഫ, നിഹായ, ഫത്ഹുൽ മുഈൻ). അഥവാ ഭർത്താവ് ഇത്തരം ഒരു സാഹചര്യത്തിലാണ് വ്യഭിചരിച്ചതെങ്കിൽ ചോദ്യത്തിൽ പറയപ്പെട്ടത് പോലെ ഭാര്യ എന്ത് ചെയ്യണമെന്ന ചോദിക്കാൻ ഭർത്താവ് ഈ ഭൂമുഖത്തുണ്ടാകില്ല എന്നർത്ഥം. 

എന്നാൽ ഭർത്താവ് വ്യഭിചരിച്ചതിന് ശേഷം അയാൾ അത് തുറന്ന് സമ്മതിക്കാതിരിക്കുകയോ നാല് സാക്ഷികൾക്ക് അത് സ്ഥിരീകരിക്കാൻ സാധിക്കാതിരിക്കുകയോ ഇസ്ലാമിക ഭരണാധികാരി ഇല്ലാതിരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ മേൽ പറഞ്ഞ ക്യാപിറ്റൽ പണിഷ്മെന്റ് നടക്കുകയില്ല. അഥവാ ഭർത്തവ് ജീവനോടെ ബാക്കിയുണ്ടാകും. അതു പോലെ എവിടെ വെച്ച് എപ്പോൾ എങ്ങനെ വ്യഭിചരിച്ചുവെന്ന് നാല് പുരുഷന്മാർ സാക്ഷി നിന്നെങ്കിലേ കനത്ത ശിക്ഷ വിധിക്കപ്പെടുന്ന ഈ കുറ്റം തെളിയിക്കപ്പെടുകയുള്ളൂ. എന്നാൽ സ്ത്രീകളോ നാലിൽ കുറഞ്ഞ പുരുഷന്മാരോ ആണ് കണ്ടതെങ്കിൽ അവർക്ക് വ്യഭിചാരിയോട് വ്യഭിചാരം ചെയ്തിട്ടുണ്ടോ ഇല്ലെയോ എന്ന് സത്യം ചെയ്യിക്കാമെന്നല്ലാതെ വ്യഭിചാരം ആരോപിക്കാൻ പാടില്ല. ആരോപിച്ചാൽ വ്യഭിചാരം ആരോപിച്ചതിന്റെ ശിക്ഷയായ എൺപത് അടി എന്ന ശിക്ഷക്ക് വിധേയരാകേണ്ടി വരും (തുഹ്ഫ, ഫത്ഹുൽ മുഈൻ).

ഇത്തരമൊരു സാഹചര്യത്തിൽ ഭർത്തവ് ഇന്ന സ്ഥലത്ത് വെച്ച ഇന്ന സമയത്ത് ഇന്ന രീതിയിൽ വ്യഭിചരിച്ചുവെന്ന് ഭാര്യക്ക് ഉറപ്പായാൽ ഭർത്താവിനെ തൌബ ചെയ്ത് മടങ്ങാൻ പ്രേരിപ്പിച്ച് അദ്ദേഹത്തെ നന്നാക്കി ഒത്തുപോകാൻ ഭാര്യക്ക് സാധിക്കുമെങ്കിൽ അങ്ങനെയാവാം. എന്നാൽ ഏതെങ്കിലും രീതിയിൽ ഒത്തുപോകാൻ ഭാര്യക്ക് പ്രയാസമുണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ത്വലാഖ് വാങ്ങാം അഥവാ ഖുൽഅ് ആവശ്യപ്പെടാം (സൂറത്തുൽ ബഖറ - 229) 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter