ഭാര്യാമാതാവ് മഹ്റമത്ത് ആണല്ലോ. എന്നാൽ ഭാര്യാപിതാവിന്റെ രണ്ടാം ഭാര്യയെ കാണലും സലാം പറയലും അനുവദനീയമാണോ

ചോദ്യകർത്താവ്

Saalim jeddah bawadi

Jun 15, 2019

CODE :Par9322

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഭാര്യാ പിതാവിന്റെ രണ്ടാം ഭാര്യ മഹ്റമത്തല്ല. അവരെ അന്യ സ്ത്രീയായാണ് പരിഗണിക്കപ്പെടേണ്ടത് (കിതാബുല്‍ ഉമ്മ്). സൂറത്തുന്നിസാഇലാണ് അല്ലാഹു താആലാ മഹ്റമത്തുകളെ ഓരോരുത്തരേയും എണ്ണിപ്പറയുന്നത്. ആ കൂട്ടത്തില്‍  ഉള്‍പ്പെട്ടിട്ടില്ലായെന്നതാണ് ഇവര്‍ മഹ്റമത്തല്ല എന്നതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. (സൂറത്തുന്നിസാഅ് 23-24)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter