കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന് ഇന്ത്യന്‍ മുസ്‌ലിം ശാസ്ത്രജ്ഞന്റെ നാമം

പ്രസിദ്ധമായ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന് ഇന്ത്യന്‍ മുസ്‌ലിം ശാസ്ത്രജ്ഞനായ യൂസുഫ് ഹാമിദിന്റെ പേര് നല്‍കും. നിലവില്‍ പ്രസിദ്ധമായ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ സിപ്ലയുടെ ചെയര്‍മാനായ യൂസുഫ് ഹാമിദ് പ്രസിദ്ധമായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. 

ഈ മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളുടെ ആദരവായാണ് ഈ നാമകരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പിതാവ് കെ.എ ഹമീദും പ്രസിദ്ധനായിരുന്നു.അദ്ദേഹമാണ് മുംബൈയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല മുംബെയില്‍ ആരംഭിച്ചത്. വികസ്വര രാജ്യങ്ങള്‍ കുറഞ്ഞ ചെലവില്‍ തന്നെ എച്ച.ഐ.വി, എയ്‌ഡൈസ് മരുന്നുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടിരുന്നു. 

തനിക്ക് രസതന്ത്രത്തില്‍ വിദ്യഭ്യാസത്തിന്റെ അടിത്തറ നല്‍കിയത് കേംബ്രിഡ്ജ് ആണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഭാവിതലമുറയിലെ വിദ്യാര്‍ത്ഥികളെ പിന്തുണക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണെന്നും ഈ മഹത്തായ സ്ഥാപനത്തോട് താന്‍ കടപ്പെട്ടിരിക്കുമെന്നും യൂസുഫ് ഹാമിദ് പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter