ഇന്ത്യയില്‍ മുസ്‌ലിംകള്‍ വിവേചനത്തിനിരയാവുന്നു: ഹ്യൂമന്‍ റൈറ്റ്സ് വാച്ച്
.jpg)
ഇന്ത്യയില്‍ മുസ്‌ലിംകള്‍ വിവേചനത്തിനിരയാവുന്നുവെന്ന് രാജ്യാന്തര മനുഷ്യാവകാശ കൂട്ടായ്മയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്.നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിംകളോട് വിവേചനം കാണിക്കുകയും സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കുന്നതായും മനുഷ്യാവകാശ കൂട്ടായ്മ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാദമായ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരെ ലക്ഷ്യം വെച്ച് ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് റിപ്പോര്‍ട്ട് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ചത്.