ചെറിയ പെരുന്നാളിനായി ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

22 May, 2020

+ -
image

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വെള്ളി രാത്രി ഒമ്പത് വരെ ആവശ്യ സാധനങ്ങളുടെ കടകൾ തുറക്കാൻ ഇളവ് അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച മാസപ്പിറവി കാണാത്തതിനാൽ ശനിയാഴ്ചയും അവശ്യസാധനകങ്ങളുടെ കടകള്‍ രാത്രി ഒമ്പത് മണിവരെ തുറക്കാൻ അനുമതി നൽകിയതായി അറിയിച്ചു. നേരത്തെ, കേരളത്തിൽ മാസപ്പിറവി കാണാത്തതിനാൽ പെരുന്നാൾ ഞായറാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചിരുന്നു.

RELATED NEWS