തേങ്ങാവെള്ളം ഉത്തമ ഊര്ജ്ജ പാനീയമെന്നു പഠനം
- Web desk
- Aug 23, 2012 - 15:40
- Updated: Mar 12, 2017 - 08:01
‘പ്രകൃതിയുടെ കായിക പാനീയ’മായ തേങ്ങ വെള്ളം ഉത്തമ ഊര്ജ്ജ പാനീയ (energy drink) മെന്നു പഠനം. ഹൃദയം, വൃക്കകള്, പേശികള്, ഞരമ്പുകള്, ദഹന വ്യവസ്ഥ എന്നിവയുടെ ശരിയായ പ്രവര്ത്തനത്തിന് അത്യാവശ്യമായ പൊട്ടാസിയം വലിയ തോതില് അടങ്ങിയിട്ടുണ്ടെന്നു അമേരിക്കയിലെ ഇന്ത്യാന സര്വകലാശാലയിലെ ഗവേഷക ചാന്ദശ്രീ ഭട്ടാചാര്യ പറയുന്നു.
സാധാരണ വിപണികളില് ലഭ്യമായ ഊര്ജ്ജ പാനീയങ്ങളില് അടങ്ങിയിട്ടുള്ള ഗുണങ്ങള്ക്ക് പുറമേ അവയെക്കാള് അഞ്ചിരട്ടി പൊട്ടാസിയം തേങ്ങാ വെള്ളത്തില് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്. ഒരു ലിറ്റര് ഊര്ജ്ജ പാനീയത്തില് ,മുന്നൂറു മില്ലി പൊട്ടാസിയമാണുള്ളതെങ്കില് തേങ്ങാവെള്ളത്തില് ഇതിന്റെ അളവ് ആയിരത്തി അഞ്ഞൂറ മില്ലിയാണ്. സാധാരണ രീതിയിലുള്ള കായിക അധ്വാനത്തിന്റെ സമയത്ത് ശരീരത്തിന് ആവശ്യമായ ഊര്ജം നല്കാന് തേങ്ങാവെള്ളം ധാരാളമാണെന്ന് ഭട്ടാചാര്യയുടെ ഗവേഷണം വെള്ളിപ്പെടുത്തുന്നു.
എന്നാല് ഊര്ജ്ജ പാനീയങ്ങളിലെ സോഡിയത്തിന്റെ അളവിനെക്കള് കുറവാണ് തേങ്ങാ വെള്ളത്തിലുള്ളത്. കൂടതല് പ്രയാസകരമായ കായിക അധ്വാനതിലെര്പ്പെടുമ്പോള് തേങ്ങാവെള്ളം മാത്രം മതിയാകില്ലെന്നും സോഡിയം കൂടുതല് അടങ്ങിയ ഊര്ജ്ജ പാനീയങ്ങള് വേണ്ടി വരുമെന്നും അവര് അഭിപ്രായപ്പെടുന്നു. പക്ഷേ, പേശികളുടെ പ്രവര്ത്തനത്തിന് സോഡിയം ആവശ്യമെങ്കിലും അതിന്റെ കൂടിയ ഉപയോഗം രക്തസമ്മര്ദ്ദം വര്ദ്ധിക്കാനും മറ്റു ആരോഗ്യ പ്രശ്നങ്ങള്ക്കും വഴിവെക്കുമെന്നത് ഇതിനോട് ചേര്ത്ത് വായിക്കണം.
അമേരിക്കന് കെമിക്കല് സൊസൈറ്റിയുടെ 244-മത് സമ്മേളനത്തിലാണ് ഭട്ടാചാര്യയുടെ പ്രബന്ധം അവതരിപ്പിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment