തടി കുറയാന്‍ ചില പൊടിക്കൈകള്‍
ചിലരെങ്കിലും തടി കൂടാന്‍ ശ്രമിക്കുന്നുവെങ്കിലും ഭൂരിഭാഗം പേരും ശ്രമിക്കുന്നത് തടി കുറക്കാനാണ്. ചാടിയ വയറും വര്‍ദ്ധിച്ചുവരുന്ന തൂക്കവും ഇന്ന് പലര്‍ക്കും ഒരു തലവേദനയാണ്. തടി കുറക്കാനുള്ള ചില എളുപ്പവഴികളാണ് താഴെ നല്‍കുന്നത്. നീണ്ട നേരം അടുപ്പിച്ച് വ്യായാമം ചെയ്യുന്നതിന് പകരം മൂന്നോ നാലോ തവണ 10 മിനിറ്റു വച്ച് വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉപകാരപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ അപചയപ്രക്രിയയുടെ വേഗം കുറയില്ലെന്നതാണ് കാരണം. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയെന്നന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറിച്ചിടേണ്ട പ്രധാന പാഠമാണ്. ഇത് മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ത്വര കുറയ്ക്കുന്നു. നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ ഘടകം ഭക്ഷണത്തിലെ ഫൈബര്‍ ആണ്. 20-35 ഗ്രാം ഫൈബര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. ഒപ്പം ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി നടക്കാന്‍ സഹായിക്കുകയും ചെയ്യും. കൊഴുപ്പ് കുറഞ്ഞ പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ തടി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. പാല്‍ കുടിയ്ക്കുന്നത് തടി കുറയുന്നത് ഇരട്ടി വേഗത്തിലാക്കുന്നു. പാലിലെ കാല്‍സ്യം കൊഴുപ്പുകോശങ്ങളെ ഊര്‍ജമാക്കി മാറ്റുന്നു. കൊഴുപ്പു കുറഞ്ഞ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കണമെന്നു മാത്രം. ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും. ഇനി തടി കുറയാന്‍ വളരെ സുഗമമായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം. ലിഫ്റ്റിന് പകരം കോണിപ്പടികള്‍ ഉപയോഗിക്കുക,നടക്കാവുന്ന ദൂരം നടന്നു തന്നെ പോവുക,  ടിവി റിമോട്ട്, നടന്നുപോയി എടുക്കേണ്ടിവരുന്ന വിധം ഇരിക്കുന്നതിന്റെ അല്‍പം ദൂരെ വെക്കുക. ഇവയെല്ലാം നമ്മെ നാമറിയാതെ തന്നെ വ്യായാമം ചെയ്യിക്കാനുള്ള വഴികളാണ്. പെട്ടെന്ന് ഭാരം കുറയാനുള്ള വഴിയാണ് കൂടുതല്‍ ഭാരമെടുക്കുകയെന്നത്. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുകയും കൂടുതല്‍ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുക. ഒരു മണിക്കൂര്‍ ട്രെഡ് മില്ലില്‍ നടക്കുന്നതിനേക്കാള്‍ ഗുണകരമാണ് മുക്കാല്‍ മണിക്കൂര്‍ ക്രഞ്ച്സ പോലുള്ള വ്യയാമങ്ങള്‍ ചെയ്യുന്നത്. കൊഴുപ്പ് പെട്ടെന്നു കുറയാന്‍ ഇത് സഹായിക്കും. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ കൊഴുപ്പ് ഉപയോഗിക്കപ്പെടുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിന് മുന്‍പ് വെജിറ്റബില്‍ ജ്യൂസോ പഴച്ചാറോ കുടിയ്ക്കുന്നതും ഗുണം ചെയ്യും. നേരത്തെ എഴുന്നേറ്റ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് കൂടുതല്‍ ഗുണം നല്‍കും. അല്ലെങ്കില്‍ വൈകിട്ടു ചെയ്യാം. ഇടനേരത്തോ ഉച്ച സമയങ്ങളിലോ വ്യായാമം ഒഴിവാക്കുന്നതാണ് നല്ലത് പാകത്തിനുള്ള ഉറക്കം, അതായത് 7-8 മണിക്കൂര്‍ ഉറക്കം വളരെ പ്രധാനമാണ്. കൂടുതല്‍ ഉറങ്ങുമ്പോഴും കുറച്ച് ഉറങ്ങുമ്പോഴും നമ്മുടെ ശരീരത്തിലെ ലെപ്റ്റിന്‍ ഉല്‍പാദനം കുറയും. ഇത് വിശപ്പു കൂട്ടും. ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും. നാലു മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂട്ടും. ഇടയ്ക്കിടെ എഴുന്നേറ്റ് 10 മിനിറ്റ് നടക്കുക. പഴച്ചാറുകള്‍ക്ക് പകരം പഴങ്ങള്‍ തന്നെ കഴിക്കുക. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതിനാല്‍ അത് വിശപ്പു കുറയക്കും. പഴങ്ങളുടെ ആ ഗുണം ഗുണം ജ്യൂസിനില്ല. വെള്ളം കുടിയ്‌ക്കേണ്ടത് വളരെ പ്രധാനം. കാരണം വെള്ളം കുടിയ്ക്കാതാവുമ്പോള്‍ കിഡ്‌നി പണി മുടക്കും. ഇതിന്റെ ജോലി കൂടി കരളിന് ചെയ്യേണ്ടി വരും. കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുന്നത് കരളാണ്. ഇതിന്റെ വേഗം കുറയും. ഉപ്പിന്റെ അളവ് കുറയ്ക്കുക. ശരീരത്തിലെ വാട്ടര്‍ വെയ്റ്റ് ഇതുവഴി കുറയും. സോഡിയത്തിന്റെ അളവ് കൂടുന്തോറും കൂടുതല്‍ ദാഹം അനുഭവപ്പെടും. സോഡ, ഡയറ്റ് സോഡയെങ്കിലും ഒഴിവാക്കേണ്ടതാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം സിന്തറ്റിക് കെമിക്കലുകളുടെ തോത് കൂട്ടും. ഇത് തടി കൂടാന്‍ ഇട വരുത്തുകയും ചെയ്യും. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുക. ദഹനത്തെയും ഇതു വഴി അപചയപ്രവര്‍ത്തനങ്ങളെയും ഇത് സഹായിക്കും. ചെറിയ പാത്രങ്ങള്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നതും തടി കുറയാനുള്ള മനശ്ശാസ്ത്രപരമായ ചികില്‍സയാണ്. പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നും. ഭക്ഷണം കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ് ഇത് എന്നര്‍ത്ഥം. വയര്‍ കൂടാതിരിക്കാന്‍ വയര്‍ കൂടുന്നതിനു കാരണമാകുന്ന പ്രധാന നാല് ഇനങ്ങളുണ്ട്. കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവയാണിവ. ഇത് കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ഇഷ്ടപ്പെട്ട ഭക്ഷണം ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായി ഇഷ്ടപ്പെട്ട ഭക്ഷണം പരിമിതപ്പെടുത്തുക. ഇതും അധികമാകാതെ ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നത് പിന്നീട് ഇത്തരം ഭക്ഷണങ്ങളോട് ആര്‍ത്തി തോന്നാന്‍ കാരണമാകും. അത് ഉണ്ടായിക്കൂട. ഫിഷ് ഓയില്‍ ഫിഷ് ഓയില്‍ ഗുണം ചെയ്യും. ഫിഷ് ഓയില്‍ അടങ്ങിയ ഗുളികകളോ സപ്ലിമെന്റുകളോ കഴിയ്ക്കുന്നത് വയര്‍ ചാടുന്നത് കുറയ്ക്കും. പ്രാതല്‍ പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലം പാടെ മാറ്റുക. ശരീരത്തിന് ഇതുകൊണ്ട് വല്ലാതെ ക്ഷീണംതോന്നുമെന്നു മാത്രമല്ല, എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുവാന്‍ തോന്നുകയും ചെയ്യും. ഇത് ആരോഗ്യത്തിന് നല്ലതല്ല. പ്രാതലില്‍ നിന്നാണ് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിയ്ക്കുന്നതെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക. രാത്രി എട്ടിന് ശേഷം ഭക്ഷണം വേണ്ട രാത്രി എട്ടു മണിയ്ക്കു ശേഷം ആഹാരം കഴിയ്ക്കരുത്. അത്താഴം ഇതിന് മുന്‍പ് കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചാല്‍ മാത്രമെ ഇത് ദഹിയ്ക്കുവാന്‍ സമയം ലഭിക്കുകയുള്ളൂ. ദഹനം ശരിയായ വിധത്തില്‍ നടന്നില്ലെങ്കില്‍ കൊഴുപ്പടിഞ്ഞു കൂടുകയും വയര്‍ ചാടാന്‍ ഇട വരികയും ചെയ്യും. വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതായിരിക്കും. സൂര്യനമസ്‌കാരം, പുഷ് അപ് വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. വിവരം - ഡോക്ടര്‍ ബദ്റുദ്ദീന്‍ - തയ്യാറാക്കിയത് - ശരീഫ് പുതുപ്പറമ്പ് നസീം അല്‍റബീഹ് മെഡിക്കല്‍ സെന്‍റര്‍, ദോഹ, ഖത്തര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter