ശിവജി സ്മാരകവും വിവേഗാനന്ദ ക്ലബ്ബും: കാവി കാട് കയറുന്നു
ആദ്യമവര്‍ ബ്രിട്ടീഷുകാരന് വേണ്ടി തൊഴുതു. പിന്നെ ഗാന്ധിയെ കൊന്നു. ഗോഡ്‌സയുടെ ജന്മദിനം ബലിദാന ദിവസ് ആയി ആചരിച്ചു.പ്രതിമ സ്ഥാപിച്ച് പൂജ കര്‍മ്മങ്ങള്‍ നടത്തി. ഹിന്ദുത്വ വോട്ടുകള്‍ എകീകരിക്കാന്‍ ഏകതായാത്ര നടത്തി, ബാബരി തകര്‍ത്തു. രാജ്യത്തിന്റെ മതേതരത്വത്തെ പരസ്യമായി നടുറോട്ടില്‍ വ്യഭിചരിച്ചു. ഒടുവില്‍ ബഹുഭൂരിപക്ഷത്തില്‍ അധികാരത്തിലേറി. മോദിയാണ് നായകന്‍. ഗുജറാത്തിലെ ആയിരക്കണക്കിന് മുസ്ലിംകളെ ച്ട്ടു കൊന്ന നരമേധന്‍. മുസാഫറാബാദ്, ആസാം കലാപങ്ങള്‍ക്ക് ചാണക്യ കുതന്ത്രങ്ങള്‍ നടപിലാക്കിയ അമിത് ഷാ എന്ന നരനായാട്ടുകാരന്‍ ഉപനായകന്‍. ബാലറ്റ് പെട്ടി പൊട്ടിയപ്പോള്‍ ഘര്‍ വാപസി യിലൂടെ പൈതൃകത്തിന്റെ മഹിമയോതിയ പാരമ്പര്യത്തിന്റെ ചരിത്രം പറയുന്ന ഭാരതത്തിന്റെ മാറിലേക്ക് വംശീയതയുടെയും വര്‍ഗീയതയുടേയും ത്രിശൂലം അടിച്ചു കയറ്റി. രാജ്യം വിഭജിച്ചു.
മതവെറികള്‍ ഹൃദയങ്ങളെ പിച്ചിച്ചീന്തി. എതിര്‍ത്തവരെ നിഷ്‌കരുണം ഇല്ലാതാക്കി. ഗോവിന്ദ പന്‍സാര, കല്‍ ബുര്‍ഗി തുടങ്ങിയവരെ കൊന്നു. പെരുമാള്‍ മുരുകനെ എഴുത്ത് നിര്‍ത്തിപ്പിച്ചു. പാര്‍ലമെന്റ് വര്‍ഗീയ ശബ്ദങ്ങളുടെ വിളനിലമായി. ഫാഷിസം അടുക്കളയില്‍ വരെ എത്തി. മാട്ടിറച്ചിയെ ബീഫാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നു. സവര്‍ണ്ണ ഹിന്ദുത്വം വ്യാപിച്ചു. ദലിതരെ ചുട്ടുകൊന്നു. ഇന്ത്യക്ക് എക്കാലത്തെയും മികവുറ്റുവരെ വാര്‍ത്തെടുത്ത ജെ.എന്‍.യുവിലും അവര്‍ ഫാഷിസം കൊണ്ട് ഇളക്കിമറിച്ചു. മൈന്‍ഡുകളെ ബ്രയിന്‍ വാഷ് ചെയ്യാനാണ് ശ്രമം. ചരിത്രങ്ങളെ തിരുത്താനായി ഹിന്ദുത്വ ചരിത്രകാരന്മാരെ തിരുകി കയറ്റി. ഫാഷിസം അതിന്റെ ഉഗ്രരൂപം പുറത്തെടുത്തു കഴിഞ്ഞിരിക്കുന്നു.
മുസ്ലിം നാമങ്ങളുള്ള നഗരങ്ങളുടെ പേര് വരെ മാറ്റി. ഇപ്പോഴിതാ നെഹ്‌റു യുവകേന്ദ്ര അഫിലിയേഷന്‍ നല്‍കിയിട്ടുള്ള 2.78 ലക്ഷം ക്ലബ്ബു കളുടെ പേരുകള്‍ വിവേകാനന്ദ എന്നാക്കി മാറ്റണമത്രേ. ഇല്ലെങ്കില്‍ ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടും.
പേരുകളിലും പെരുമാറ്റത്തിലും ഹിന്ദുത്വ വല്‍ക്കരണത്തിന് വാശി പിടിക്കുന്നവര്‍ തന്നെ ഡിജിറ്റല്‍ ഇന്ത്യ എന്ന ദിവാസ്വപ്ന കഥ പറഞ്ഞ് കക്കൂസില്ലാത്ത ദരിദ്ര നാരായണന്‍മാര്‍ക്ക്, 450 കോടിയുടെ മംഗള്‍യാന്‍ വികസിപ്പിച്ച അതേ ഇന്ത്യ 3500 കോടിയുടെ ശിവജി, പട്ടേല്‍ പ്രതിമകള്‍ സ്ഥാപിക്കാനുള്ള തിരക്കിലാണ്. എന്തു തരം വിരോധാഭാസം! കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് പണം കൈയ്യിലാക്കിയവര്‍ സ്വര്‍ണ്ണവും സ്വത്തും കണ്ടെത്താനൊരുങ്ങി, അംബാനിമാര്‍ക്ക് രാജ്യത്തെ തീറെഴുതി.
അങ്ങനെയവര്‍ രാജ്യത്തെ ജനതയെ അധികാര ധാര്‍ഷ്ട്യം കാണിച്ച് കീഴടക്കി. ഭക്ഷണവും, സമ്പത്തും, മനസും, ചിന്തയും എഴുത്തും സംഘിസത്തിന് തീറെഴുതണം. അവരുടെ തീട്ടൂരത്തിനനുസരിച്ച് തുണിയഴിച്ച് ആടി യില്ലെങ്കില്‍ ദേശദ്രോഹികളാkും. കാവിയില്‍ പൊതിഞ്ഞ ദേശീയതയാണ് അവര്‍ പ്രചരിപ്പിക്കുന്ന രാജ്യസ്‌നേനേഹമെന്നത് വാസ്തവം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ഗാന്ധിയുടെ ദേശസ്‌നേഹമാണോ അതോ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ട തീവ്രവാദി ഗോഡ്‌സയുടെ രാജ്യസ്‌നേഹമാണോ ആവശ്യമെന്ന് തിരിച്ചറിയാന്‍ ഇനിയും സമയം വൈകും. ഇനിയുള്ള മൗനം അപകടകരമാണ്. ഫാഷിസം കാര്‍ന്നുതിന്നുന്ന രോഗമായി രാജ്യത്തെ മൊത്തം ബാധിച്ചിരിക്കുന്നു.



Leave A Comment