റബീഅ് - ഹൃദയ വസന്തം 08. ജനങ്ങളില്‍നിന്ന് താങ്കളെ അല്ലാഹു സംരക്ഷിക്കും...
വിശുദ്ധ ഖുര്‍ആനിലെ അഞ്ചാം അധ്യായമായ സൂറതുല്‍ മാഇദയിലെ 67-ാം സൂക്തം ഇങ്ങനെ മനസ്സിലാക്കാം, ഹേ റസൂലേ, രക്ഷിതാവിങ്കല്‍ നിന്നു താങ്കള്‍ക്കവതീര്‍ണമായത് പ്രബോധനം ചെയ്യുക. അതു നിര്‍വഹിക്കുന്നില്ലെങ്കില്‍ താങ്കള്‍ അല്ലാഹുവിന്റെ സന്ദേശം എത്തിച്ചു കൊടുത്തിട്ടില്ലെന്നുവരും. ജനങ്ങളില്‍ നിന്നു അങ്ങയെ അല്ലാഹു സംരക്ഷിക്കുന്നതാണ്.
ഇവിടെ ഉറപ്പ് നല്കപ്പെട്ട അല്ലാഹുവിന്റെ പ്രത്യേക കാവലും സംരക്ഷണവും പ്രവാചക ജീവിതത്തിലെ മറ്റൊരു അല്‍ഭുതമാണ്. പ്രവാചകര്‍ (സ്വ) മദീനയിലെത്തിയ തൊട്ടടുത്ത ദിവസങ്ങളിലാണ് ഈ സൂക്തം അവതരിക്കുന്നത്. മക്കയില്‍ ശത്രുക്കളുടെ പീഢനം സഹിക്കവയ്യാതെയാണ് അവര്‍ മദീനയിലേക്ക് പലായനം ചെയ്യുന്നത്. സ്വന്തം നാടായ മക്കയില്‍നിന്ന് തന്നെ പലപ്പോഴും വധഭീഷണികളും വധശ്രമങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഹിജ്റ തുടങ്ങുന്നത് പോലും, തന്നെ വധിക്കാനായി വീട് വളഞ്ഞ് നില്ക്കുന്നവരുടെ ഇടയിലൂടെയാണെന്ന് ചരിത്രം പറയുന്നു. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തിലായിരുന്നു അവര്‍ക്കിടയിലൂടെ പുറത്ത് കടക്കുന്നത്. ശേഷം മദീന വരെയുള്ള യാത്രയിലും ഈ പ്രത്യേക കാവല്‍ നമുക്ക് കാണാനാവുന്നു.
മദീനയിലെത്തിയതോടെ, അവിടെയുണ്ടായിരുന്ന ജൂതരെ കുറിച്ചായിരുന്നു, മുസ്‍ലിംകളുടെ ആശങ്ക. അവര്‍ പ്രവാചകരെ എന്തെങ്കിലും ചെയ്യുമോ എന്ന അവര്‍ സ്വാഭാവികമായും ഭയപ്പെട്ടു. അത് കൊണ്ട് തന്നെ, രാത്രി ഉറങ്ങുന്ന സമയത്ത് പ്രവാചകരുടെ വീടിന് അവര്‍ കാവലേര്‍പ്പെടുത്തി. ആദ്യം ഇത് അനുവദിച്ച പ്രവാചകര്‍(സ്വ), മേല്‍പറഞ്ഞ സൂക്തം അവതരിച്ചതോടെ ആ പാറാവ് രീതി വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്. ജനങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന് തന്നെ അല്ലാഹു സംരക്ഷിക്കുമെന്ന സൂക്തം അവതരിച്ചതോടെ, ഇനി അതേ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അവിടുന്ന് അനുയായികളെ അറിയിക്കുകയും അവരോട് കാവല്‍ നില്‍ക്കുന്നത് നിര്‍ത്തി സ്വന്തം വീടുകളിലേക്ക് പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകത്വത്തിന്റെ ഏറ്റവും സുന്ദരമായ തെളിവുകളിലൊന്നായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.
ശേഷമുള്ള ജീവിതത്തിലും ഈ സംരക്ഷണം നമുക്ക് വ്യക്തമായി കാണാനാവുന്നു. അവിടുത്തെ വകവരുത്താനായി നടന്ന വിവിധ വധശ്രമങ്ങളെല്ലാം പരാജയപ്പെടുന്നതാണ് നാം കാണുന്നത്. പലപ്പോഴായി നടന്ന യുദ്ധങ്ങളിലും ശത്രുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം പ്രവാചകരുടെ കഥ കഴിക്കുക എന്നത് തന്നെയായിരുന്നു. അതിനായി വിവിധ രീതികളില്‍ സംഘടിച്ച് സഖ്യകക്ഷികളായി വരെ മദീനക്ക് നേരെ അവര്‍ കടന്നുവരുന്നുണഅട്. പക്ഷേ, അത് സാധിക്കാതെ പോവുന്നതാണ് നാം കാണുന്നത്. അല്ലാഹുവിന്റെ സന്ദേശം ധൈര്യമായി പ്രബോധനം ചെയ്യാനായി അല്ലാഹു നല്കിയ ആ ഉറപ്പിന്റെ നേര്‍സാക്ഷ്യങ്ങളെന്നല്ലാതെ എന്ത് പറയാന്‍... അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...
ജനങ്ങളില്‍നിന്ന് താങ്കളെ അല്ലാഹു സംരക്ഷിക്കും...

Leave A Comment