കുട്ടികള്‍ക്ക് കണ്ണ്‍ ഏര്‍ തട്ടാതിരിക്കാന്‍ കറുത്ത കുപ്പായം ധരിപ്പിക്കലും കരിവള ഇട്ടു കൊടുക്കലും, മുളകും ഉപ്പും ഉഴിഞ്ഞിടല്‍, എന്നിവ ഇസ്ലാം അനുവദിക്കുന്ന കാര്യങ്ങള്‍ ആണോ? അതോ അന്ധ വിശ്വാസം ആണോ??

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കണ്ണു് ഏറു തട്ടുക എന്നത് ഒരു വാസ്തവമാണെന്ന് ഹദീസില്‍ കാണാം. അങ്ങനെ കണ്ണേറു തട്ടിയാല് മന്ത്രിക്കാനും റസൂല്‍ (സ) കല്പിച്ചിട്ടുണ്ട്. കണ്ണേറില് നിന്ന് കാവല് തേടുന്ന ദുആകളും റസൂല്‍ (സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. തങ്ങളുടെ പേരക്കുട്ടികളായ ഹസന്‍ ഹസൈന്‍ എന്നിവര്‍ക്ക് വേണ്ടി റസൂല്‍ കണ്ണേറില് നിന്ന് പ്രത്യേകം കാവല്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം പുറമെ അതിനുള്ള മറ്റു ചികിത്സകള്‍ ചെയ്യാനും റസൂല്‍ (സ) അനുവാദം നല്‍കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്തിട്ടുണ്ട്. മുസ്ലിം (റ) സ്വഹീഹില്‍ റിവായത് ചെയ്ത ഒരു ഹദീസില്‍ കാണാം കണ്ണേറിനു പ്രതിവിധിയായി കഴുകല്‍ ചികിത്സ നടത്തേണ്ടി വന്നാല്‍ അതു നിങ്ങള്‍ ചെയ്യൂ. കണ്ണേറിനു കാരണക്കാരനായവന്‍റെ ഉടു തുണി കഴുകിയ വെള്ളം കണ്ണേറിനു വിധേയനായവന്‍റെമേല്‍ ഒഴിക്കുന്നതാണ് കഴുകല്‍ ചികിത്സ.  അബൂദാവൂദ് (റ) റിപോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം ആഇശ(റ) കണ്ണേറിനു കാരണക്കാരനായവന്‍റെ വുളൂ ചെയ്ത വെള്ളം കൊണ്ട് അത് ഏറ്റവനെ കഴുകാന്‍ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. ശിര്‍ക്കും മറ്റു നിലക്ക് അനിസ്‍ലാമികവും വന്നു ചേരാത്ത എല്ലാ ചികിത്സാ രീതികളും അനുവര്ത്തിക്കാവുന്നതാണ്. ഒരു ചികിത്സാ രീതി എന്ന നിലക്ക് കറുത്ത സാധനങ്ങള്‍ ധരിപ്പിക്കുന്നതും മുളകും ഉപ്പും ഉഴിഞ്ഞിടുന്നതും അനുവദനീയമാണ്.  ഇതിനു ശിര്‍ക്കിന്‍റെ പശ്ചാത്തലമുണ്ടെന്ന് തെളിഞ്ഞാല്‍ അവ ഉപേക്ഷിക്കണം. നമുക്ക് സന്തോഷകരമോ അത്ഭുതകരമോ ആയത് കാണുമ്പോള്‍ ബറകതിനു വേണ്ടി ദുആ ചെയ്യണമെന്നും അത് കണ്ണേറില്‍ നിന്ന് രക്ഷ നേടുവാന്‍ സഹായിക്കുമെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter