പള്ളിയില്‍ നജസ് പുരട്ടലും മതവ്യതിയാനത്തിന് ഇടവരുത്തും അല്ലാഹുവിന്റെയോ മലക്കുകളുടെയോ നബിമാരുടെയോ നാമങ്ങള്‍ എഴുതിയ വസ്തുക്കള്‍ എന്നിവ മൂക്കട്ട, തുപ്പുനീര് തുടങ്ങിയ മ്ലേച്ഛതകളില്‍ ഇടുക, നിഷിദ്ധമായ ഒരു കാര്യം ചെയ്തവനോട് നീ ചെയ്തത് വളരെ നന്നായി എന്ന് പ്രതികരിക്കുക തുടങ്ങിയവയൊക്കെ മതവ്യതിയാനത്തിന് ഇടവരുത്തുമെന്ന് സൈറ്റില്‍ കണ്ടു. സത്യാവസ്ത എന്താണ്?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഈ പറയപ്പെട്ട കാര്യങ്ങളൊക്കെ മതവ്യതിയാനം സംഭവിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണിയിട്ടുണ്ട്.  ഖുര്‍ആനെയോ മലക്കുകളെയോ നബിമാരെയോ ഇസ്‍ലാമിന്റെ മറ്റു വല്ല അടയാളങ്ങളെയോ നിന്ദിക്കുകയോ നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാവുമ്പോഴാണ് പറയപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുര്‍തദ്ദാവുക. ഇങ്ങനെയൊക്കെ പണ്ഡിതര്‍ വിശദീകരിച്ചത് ധാരാളം ആളുകളെ ഇസ്‍ലാമില്‍ നിന്ന് അകറ്റി നിര്‍ത്താനല്ല. മറിച്ച് ഇത്തരം വാക്കുകളും പ്രവര്‍ത്തികളും മൂലം ഒരാളുടെ സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോവാതിരിക്കാന്‍ വേണ്ടിയാണ്. കാരണം ഒരാളെ, പ്രത്യേകിച്ച് പൊതുജനങ്ങളെ കാഫിറാണെന്ന് വിധിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തണമെന്ന്, പറയപ്പെട്ട കാര്യങ്ങളൊക്കെ കുഫ്‍രിയത്തിന്റെ ഹേതുകങ്ങളായി എണ്ണിയ പണ്ഡിതര്‍ തന്നെ പറയുന്നുണ്ട്. ബോധപൂര്‍വം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നിഷിദ്ധവും മേല്‍ പരാമര്‍ശിക്കപ്പെട്ട ഉദ്ദേശ്യ ല്ക്ഷ്യങ്ങളോടെ ചെയ്യുമ്പോള്‍ അവ മതഭ്രഷ്ടിനും കാരണമായിത്തീരുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അടക്കത്തിലും അനക്കത്തിലും അള്ളാഹുവിനെ സൂക്ഷിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter