സ്വന്തം പിതാവിന്റെയോ കുടുംബപരം ആയി കിട്ടിയ സ്വത്തു കൊണ്ടോ മറ്റ് വല്ല വിധേനയും ഉള്ള പണം കൊണ്ടോ വാങ്ങിയ ആഭരണം മഹര്‍ ആയി കൊടുക്കാമോ?? അങ്ങനെ കൊടുത്താല്‍ ആ വിവാഹം ഹലാല്‍ ആകുമോ?

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്വത്തായി ഗണിക്കപ്പെടാവുന്ന എന്തും മഹറായി കൊടുക്കാം. അതിനാല്‍ സ്വന്തം പിതാവിന്‍റെയോ കുടുംബപരമായോ മറ്റു വിധേനെയോ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ ആഭരണം മഹറായി നല്‍കാവുന്നതാണ്. ആ വിവാഹം ഹലാലും ആകുന്നതാണ്. സ്വന്തം ജോലി ചെയ്ത് സമ്പാദിച്ച് ഉണ്ടാക്കിയതു തന്നെയാവണം എന്ന നിബന്ധന ഒന്നുമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter