ചൈനയുടെ മുസ്‌ലിം വേട്ടയെ അപലപിച്ച് ബ്രിട്ടന്‍

ഉയിഗൂര്‍ മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്ന ചൈനീസ് നടപടി കിരാതവും മനഷ്യത്വ വിരുദ്ധവുമാണെന്ന് ബ്രിട്ടന്‍.
തടവുകാരെ ബലമായി ജോലി ചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തടയാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബ്രിട്ടന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സമൂഹത്തിലെ പ്രമുഖ അംഗമെന്ന നിലയില്‍ ഉയ്ഗൂര്‍ വേട്ടക്കെതിരെ ശബ്ദിക്കേണ്ട ചുമതല ബ്രിട്ടനുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.