ഡോ ബഹാഉദ്ദീൻ നദ്‌വി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്

29 June, 2020

+ -
image

ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അധ്യക്ഷനായി സമസ്ത മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി തിരഞ്ഞെടുക്കപ്പെട്ടു. മുൻ അധ്യക്ഷൻ സി കെ എം സ്വാദിഖ് മുസ്‌ലിയാരുടെ വിയോഗത്തോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് ഡോ. ബഹാഉദ്ദീൻ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. യോഗം ഏകകണ്ഠമായി അത് പാസാക്കുകയും ചെയ്തു സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.

കേരളത്തിനകത്തും ഏഴോളം പുറം സംസ്ഥാനങ്ങളിലുമുള്ള പ്രവർത്തിക്കുന്ന പതിനായിരത്തിലധികം മദ്റസകളിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം അധ്യാപകർ ജംഇയ്യത്തുൽ മുഅല്ലിമീൻ അംഗങ്ങളാണ്. അറബി, മലയാളം ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ട പണ്ഡിതനുമാണ് ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.

RELATED NEWS