Frequently Asked Questions

ഇസ്ലാം ഓൺവെബ് (www.islamonweb.net), കേരളത്തിലെ പ്രമുഖ പ്രസാധകരായ ബുക്ക്പ്ലസ്, പ്രമുഖ ബിസിനസ് സ്ഥാപനമായ അല്‍മവാസിം ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം ആണ് Salooni Global Online Quiz. 

കഴിഞ്ഞ അഞ്ച് വർഷങ്ങളായി റമളാനിൽ നടത്തിവരുന്ന Saloonee റമദാന്‍ ക്വിസിന്റെ സീസണ്‍ 06 ആണ് ഇത്. 

സ്ത്രീപുരുഷ ഭേദമന്യേ 7 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

www.islamonweb.net എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള Salooni Online Quiz Quest എന്ന രജിസ്ട്രേഷൻ ലിങ്കിലൂടെ നിങ്ങൾക്ക് മത്സരത്തിൽ രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്ത ഉടനെ Registration Successful എന്ന മെസ്സേജ് സൈറ്റിൽ പ്രത്യക്ഷപ്പെടുന്നതോടൊപ്പം താഴെ ഡിസ്പ്ലേ ചെയ്യുന്ന നിങ്ങളുടെ യൂസർ നെയിമും പാസ്സ് വേഡും കോപ്പി ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യേണ്ടതാണ്.
വെബ്സൈറ്റില്‍ കയറി, ഈ Username & Password ഉപയോഗിച്ച് ലോഗിൻ ചെയ്‌ത്‌ തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

NB: മല്‍സരവുമായി ബന്ധപ്പെട്ട മറ്റു നിർദേശങ്ങൾ WhatsApp വഴി നിങ്ങളെ അറിയിക്കുന്നതാണ്. ആയതിനായി, റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് കാണിക്കുന്ന ലിങ്ക് വഴി, ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യേണ്ടതാണ്.

മാര്‍ച്ച് 21  വരെയാണ് രെജിസ്ട്രേഷന്‍ സമയപരിധി.

2024 മാര്‍ച്ച് 22 ന് ആരംഭിക്കും. ഒന്നാം ഘട്ടം 29-ാം തിയതിയോടെ അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് 31 (ഞായറാഴ്ച) നടക്കുന്നതായിരിക്കും.


ഖുർആൻ, സീറ, മുസ്‌ലിംസ്ഓണ്‍വെബ്, ഗാലറി, മറ്റുള്ളവ എന്നീ മേഖലകളിലെ, www.islamonweb.net ലെ താഴെ പറയുന്ന റഫറൻസുകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. സൂറതുറഹ്മാന്‍ വിശദീകരണത്തിന് ബുക്പ്ലസ് പുറത്തിറക്കിയ പുസ്തകവും അവലംബിക്കാവുന്നതാണ്.

01. Quran:

  1. https://islamonweb.net/ml/quranonweb/tafseer
  2. https://islamonweb.net/ml/quranonweb/introduction

02. Seerah:

  1. https://islamonweb.net/ml/seerah-on-web
  2. https://islamonweb.net/ml/seerah-on-web/love-your-prophet
  3. https://islamonweb.net/ml/seerah-on-web/seerahonweb-general

03. Muslimsonweb:

  1. https://islamonweb.net/ml/civilization-relics/relics
  2. https://islamonweb.net/ml/muslim-world-on-web/islamic-personalities

04. Gallery:

  1. Hadees messages: https://islamonweb.net/ml/gallery-album/3
  2. infographics: https://islamonweb.net/ml/gallery-album/1

05. Others:

  1. Ramadanonweb: https://islamonweb.net/ml/ramadan-on-web
  2. Shecorner: https://islamonweb.net/ml/columns/she-corner
  3. Surahrahman explanation: 

മേല്‍പറഞ്ഞ വിധം രണ്ട് റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. ആവശ്യമാവുന്ന പക്ഷം അന്തിമ വിജയികളെ തീരുമാനിക്കുന്നതിന് മൂന്നാം ഘട്ട മല്സരവും ഉണ്ടാകാവുന്നതാണ്. അത് വഴിയേ അറിയിക്കുന്നതായിരിക്കും.

  • ആദ്യ റൗണ്ട് മത്സരങ്ങൾ മാര്‍ച്ച് 22 മുതൽ 31 വരെ ആയിരിക്കും.
  • ഇന്ത്യൻ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉത്തരം സമർപ്പിക്കാവുന്നതാണ്.

അവസാന റൗണ്ട് മത്സരം മാര്‍ച്ച് 31നായിരിക്കും.

ആദ്യ റൌണ്ടുകളില്‍ ഓരോ ദിവസവും പത്ത് വീതം ചോദ്യങ്ങളായിരിക്കും. ചോദ്യത്തിന് താഴെ നൽകപ്പെടുന്ന ഓപ്‌ഷനുകളിൽ നിന്ന് ശരിയുത്തരം അടയാളപ്പെടുത്തിയാണ് ഉത്തരങ്ങൾ സമർപ്പിക്കേണ്ടത്.  നിർദ്ദേശിക്കപ്പെട്ട റഫറൻസിൽ നിന്നുള്ള ഉത്തരങ്ങൾ മാത്രമായിരിക്കും പരിഗണിക്കപ്പെടുന്നത്.

ഓരോ ദിവസവും ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്കിയവരില്‍ നിന്ന് ഓരോ വിജയിയെ വീതം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതും തൊട്ടടുത്ത ദിവസം ഗ്രൂപ്പുകളിലൂടെ പ്രഖ്യാപിക്കുന്നതുമായിരിക്കും.

ഇസ്ലാം ഓൺവെബ് സൈറ്റിൽ ക്വിസ് പേജിൽ ഡിസ്‌പ്ലേ ചെയ്യുന്ന ഡിജിറ്റൽ ക്ലോക്ക് പ്രകാരമായിരിക്കും സമയം കണക്കാക്കുന്നത്.

ഓരോ ദിവസത്തെയും ശരിയുത്തരങ്ങൾ  അടുത്ത ദിവസത്തെ ചോദ്യത്തിന്റെ മറുവശത്ത് ഡിസ്പ്ലേ ചെയ്യുന്നതാണ്.

മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യത്തെ 27 പേർക്ക് താഴെ പറയും വിധം സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. മത്സരത്തിൽ പങ്കെടുത്ത എല്ലാവര്ക്കും Saloonee സർട്ടിഫിക്കറ്റും നല്കപ്പെടുന്നതായിരിക്കും. 

സമ്മാന വിവരങ്ങൾ താഴെ:

1st Prize

- 5,001 രൂപ +
- 3,000 രൂപയുടെ ബുക്ക്‌ പ്ലസ് വൗച്ചർ.

2nd Prize

- 3,001 രൂപ +
- 2,000 രൂപയുടെ ബുക്ക്‌ പ്ലസ് വൗച്ചർ.

3rd Prize (3 പേര്‍ക്ക്)

- 1,001 രൂപ +
- 1,000 രൂപയുടെ ബുക്ക്‌ പ്ലസ് വൗച്ചർ.

4th Prize (5 പേർക്ക്)

- 1,000 രൂപയുടെ പുസ്തകങ്ങള്‍

5th Prize (7 പേർക്ക് )

- 500 രൂപയുടെ പുസ്തകങ്ങള്‍

6th Prize (10 പേർക്ക് )
- 250 രൂപയുടെ പുസ്തകങ്ങള്‍

ASK YOUR QUESTION

Voting Poll

Get Newsletter