ഹരിയാനയിലെ വര്‍ഗീയ കലാപം: മസ്ജിദിന് തീയിട്ടു; ഇമാമടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞ ദിവസം നടത്തിയ ഘോഷയാത്ര തടഞ്ഞുവെന്നാരോപിച്ച് തുടങ്ങിയ സംഘര്‍ഷം വ്യാപകമായ അക്രമങ്ങളിലാണ് കലാശിച്ചത്. ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലുമാണ് കലാപം പടരുന്നത്.
ഡല്‍ഹിക്ക് സമീപമുളള ഗുരുഗ്രാമില്‍ കഴിഞ്ഞ ദിവസം രാത്രി മസ്ജിദ് കത്തിക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ രണ്ട് ഹോംഗാര്‍ഡ് പോലീസുകാരുമുണ്ടായിരുന്നു. അക്രമസംഭവങ്ങളില്‍ പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹരിയാനയിലെ നൂഹില്‍ തുടങ്ങിയ സംഘര്‍ഷം ഗുരുഗ്രാം, ഫരീദാബാദ്,പാല്‍വര്‍ തുടങ്ങിയ സമീപ ജില്ലകളിലേക്കാണ് പടര്‍ന്നത്.
അക്രമിസംഘങ്ങള്‍ പ്രകോപനപരമായ മുദ്ര്യാവാക്യങ്ങള്‍ ഉയര്‍ത്തി നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും നിരവധി കടകള്‍ തകര്‍ക്കുകയും ചെയ്തു. ഗുഡ്ഗാവിലെ അന്‍ജുമന്‍ മസ്ജിദിനാണ് അക്രമികള്‍ തീയിട്ടത്. പള്ളിയിലേക്ക നടത്തിയ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു. 19 വയസ്സുകാരനായ ഹാഫിള് സാദ് ആണ് കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശിയാണ്. 

സംഘപരിവാര്‍ സംഘടനകളായ ബജ്‌റംഗ്ദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് ഹരിയാനയിലെ നാല് ജില്ലയെ കലാപത്തിലേക്ക് തള്ളിവിട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡീയോ ആണ് സംഘര്‍ഷത്തിലേക്ക നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വിഡീയോ പ്രചരിപ്പിച്ചതായും വെല്ലുവിളിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നിലവില്‍ 44  കേസെടുത്തിട്ടുണ്ടെന്നും 70 പരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ വ്യക്തമാക്കി. 
നാല് ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിക്കുയും ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter