തൊഴിലിനു പോകുന്ന സ്ത്രീകളും പോകാത്ത സ്ത്രീകളും

'എടീ! പേറും ശിഷു പരിപാലനവുമല്ല നിന്റെ പണി .നീ ഡോക്ടറാവണം. പത്രപ്രവര്‍ത്തകയാവണം, മാനേജറാവണം, സഭാംഗമാവണം.....!' 

പാശ്ചാത്യന്‍ സ്ത്രീയെ 'കാര്യം' ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു. എന്നിട്ടും അമേരിക്കയിലെ മൊത്തം പെണ്‍ തൊഴിലാളികളുടെ രണ്ട് ശതമാനമേ ഡോക്ടര്‍മാരും കലാകാരികളും പത്രപ്രവര്‍ത്തകകളും ഉണ്ടായിട്ടുള്ളു. 

ജര്‍മ്മനിയിലും റഷ്യയിലും സ്ഥിതി വിത്യസ്തമല്ല. മഹാ ഭുരിപക്ഷവും പണിയെടുക്കുന്നത് പാടത്തും ഫാക്ടറിയിലുമാണ്. ദിനേന 8 മണിക്കൂര്‍ ഒരേ പണിതന്നെ ചെയ്യുന്നു. 

അതേസമയം വീട്ടില്‍ മാതാവായാ ഭരിക്കുന്ന സ്ത്രീയെ നോക്കു...! അവള്‍ ഭാര്യയാണ്. ഡോക്ടറാണ്, ശിശുപാലക്കാണ്, ഗാര്‍ഹിക ബജറ്റൊരുക്കുന്ന സാമ്പത്തിക നിപുണയാണ്. പാചകിയാണ്. തുന്നല്‍ക്കാരിയാണ്, ഉദ്യാനപാലകയാണ്. അത് കൊണ്ട് പലരും അവളെ 'ഗൃഹ കാര്യ എഞ്ചിനിയര്‍ ' എന്ന് വിശേഷിപ്പിക്കുന്നത്.

വീട്ടുപണിയേക്കാള്‍ പെണ്ണിന് ആസ്വാദ്യതയും നവചൈതന്യവും കൈവരുന്നത് ഫാക്ടറിപ്പണിയിലും മറ്റു മാണെന്ന പെരുംനുണയെ മാറ്റ് കുറയാതെ കാക്കാന്‍ സ്ത്രീ വാദികള്‍ക്ക് സാധിച്ചതെങ്ങനെയെന്ന് ഇന്നും സമസ്യയാണ്. അങ്ങനെ സ്വന്തം കുട്ടികളെ വളര്‍ത്തുകയെന്നത് പലര്‍ക്കും തരംതാണ പണിയായി. അന്യരുടെ കുട്ടിയെ വളര്‍ത്തുകയെന്നത് ആനന്ദവും പുതു ജീവനും പകരുന്ന കേമന്‍ പണിയും! 

പലരും ഇത് അപ്പടി വിശ്വസിച്ചു.
ഒരു പെണ്‍ തൊഴിലാളി പറയുന്നത് കേള്‍ക്കു.. :ഞാന്‍ രാവിലെ 6 മണിക്ക് എഴുനേല്‍ക്കും. പിന്നെ കുട്ടികളെ ഉണര്‍ത്തി ഭക്ഷണം കൊടുത്ത് ഒരുക്കി നഴ്‌സറികളിലെത്തിക്കും. ഉടനെ ഓഫീസിലെത്തും. ഉച്ചക്ക് 2 മണിക്ക് ഓഫീസ് വിടും. ധൃതിയില്‍ നഴ്‌സറിയില്‍ പോയി കുട്ടികളെ കൂട്ടും. വീട്ടിലെത്തി ഭക്ഷണമുണ്ടാക്കും. പാത്രങ്ങള്‍ കഴുകും. കുട്ടികളുടെ വസ്ത്രങ്ങള്‍ മാറ്റി അലക്കും. രാത്രിയിലും ഏറെക്കുറെ ഇതു തന്നെയാണവസ്ഥ. ഒരു കൊല്ലമായി ഞാന്‍ സിനിമാ തിയ്യേറ്ററില്‍ പോയിട്ടേ ഇല്ല. ഒന്നു പൂതി തീരുവോളം ഉറങ്ങുകയാണെന്റെ ജീവിതാഭിലാഷം. സ്വകാര്യ ജീവിതത്തെ പറ്റി പറയുകയാണെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കാത്തത് പോലെയാണ് എനിക്കനുഭവപ്പെടുന്നത്. 

സത്യത്തില്‍ ഇതല്ലേ ഏത് ജോലിക്ക് പോകുന്ന സ്ത്രീയുടെയും അവസ്ഥ. ഇത് സ്ത്രീ സമൂഹം പറയാതെ സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്. 

നാം മാതാവിനെ ആദരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ ആദ്യം മാതാവിനോട് തന്നെത്താന്‍ ആദരിക്കാന്‍ ആവശ്യപ്പെടണം. രണ്ടോ മുന്നോ കുട്ടികളെ പെറ്റ മഹതി താന്‍ നിര്‍വ്വഹിച്ച കമ്മം ഒരെഞ്ചിനീയറുടേയോ ഡോക്ടറുടെ യോ ടെലിഫോണ്‍ ഓപ്പറേറ്ററുടെയോ ജോലിയേക്കാള്‍ തരം താഴ്ന്നതായിട്ടല്ലേ കാണുന്നത്? സമൂഹം വെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അങ്ങനെ വിശ്വസിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു. ഏതൊരു മാതാവിനും താന്‍ പെണ്ണായതിന്റെ പേരില്‍ അഭിമാനിക്കാന്‍ അവകാശമില്ലേ? 

അമേരിക്കന്‍ മനശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് ഇങ്ങനെ അഭിമാനിക്കുന്ന ഒരുത്തിയെ വിവരിക്കുന്നുണ്ട്.

 'സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍ ' എന്ന ഗ്രന്ഥത്തില്‍. അവള്‍ പറയുന്നു: ധിഷണയിലും ഇതര രംഗങ്ങളിലുമുള്ള പുരുഷന്റെ മേല്‍ക്കോയ്മ നിസ്സങ്കോചം ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ ഞങ്ങള്‍, സ്ത്രീ സമൂഹം അതിനെക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നു കൊണ്ട് അനുഗ്രഹീതരാണ്. ഞങ്ങളില്ലെങ്കില്‍ മനുഷ്യ കുലംകുറ്റിയറ്റ് പോകും. കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ് ഞങ്ങളുടെ ജോലി. ഞങ്ങള്‍ ഭാവി തലമുറകളില്‍ സ്ത്രീ-പുരുഷ സാനിധ്യം ഉറപ്പ് വരുത്തുന്നു.

സ്ത്രീ പുറംജോലിക്കിറങ്ങി യാല്‍ അത് അവള്‍ക്കും അവളുടെ കുഞ്ഞുങ്ങള്‍ക്കും ജോലിയെടുക്കുന്ന സ്ഥാപനത്തിനും പ്രയാസമുണ്ടാക്കും. കുഞ്ഞുങ്ങളെയാണ് പ്രയാസം കൂടുതല്‍ ബാധിക്കുക. കാരണം, അവരെ പോറ്റി വളര്‍ത്തുന്ന ചുമതല, സ്‌നേഹവികാരങ്ങള്‍ക്ക് പകരം ധനമോഹം നയിക്കുന്ന ചിലരെ ഏല്‍പ്പിക്കേണ്ടി വരുന്നു. മാതാപിതാക്കള്‍ക്ക് കുഞ്ഞ് വ്യക്തിത്വമുള്ള ഒരു അസ്തിത്വമാണ്. എന്നാല്‍ കുട്ടിയെ നോക്കുന്ന ആയക്ക് വസ്തുക്കളില്‍ ഒരു വസ്തു മാത്രമാണ് കുട്ടി. ബാലവാടികള്‍ കുട്ടികളെ 'സംരക്ഷിക്കുന്നു.' പോറ്റി വളര്‍ത്തുന്നില്ല. 

പ്രശസ്ത എഴുത്തുകാരന്‍' റൂസ്സോമടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ' എല്ലാവരെയും അവരുടെ യഥാര്‍ത്ഥ ജോലികളിലേക്ക് തിരിച്ചയക്കാര്‍ നിങ്ങളുദ്ധേശിക്കുന്നുവോ? എങ്കില്‍ അത് മാതാവില്‍ നിന്ന് തുടങ്ങുക. അതുണ്ടാക്കുന്ന മാറ്റം നിങ്ങളെ ആശ്ചര്യപ്പെടുത്തും. ഈ പ്രമുഖ വ്യതിചലനത്തില്‍ നിന്നാണ് സകല നാശത്തിന്റെയും തുടക്കം.
സാഹചര്യങ്ങള്‍ കുട്ടിയുടെ വളര്‍ച്ചയില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്. 

ജയിലുകളില്‍ തടവുകാര്‍ക്ക് ജനിച്ച കുട്ടികളേയും വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച സമ്പന്നരുടെ മക്കളെയും ഒരു ഉദാഹരണമായി നാം എടുക്കുകയാണെങ്കില്‍ ഇരുവിഭാഗവും തമ്മില്‍ ഒരു കാര്യത്തിലും വലിയ വിത്യാസമുണ്ടാവില്ല. കാരണം, സമ്പന്നരുടെ മക്കള്‍ മാതാപിതാക്കളില്‍ നിന്നകലെ വേലക്കാരുടെ ചൂടേറ്റ് വളര്‍ന്നപ്പോള്‍ മറ്റെ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ ഉണ്ടായിരുന്നിട്ടും തടവറയുടെ കുടുസ്സ് അവരെ ദോഷകരമായി ബാധിച്ചു.

ഇവിടെ സ്ത്രി തീരെ ജോലിക്ക് പോവേണ്ടായെന്ന് പറയുന്നില്ല. എങ്കിലും എല്ലാത്തിനും ചില മാന്യതയുണ്ട്, ചില സാഹചര്യങ്ങളുണ്ട്.
ഒന്നാമതായിട്ട്, അവള്‍ അവിവാഹിതയാണ്. അല്ലെങ്കില്‍ വിധവയാണ്. അവളുടെ സന്താനങ്ങള്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍ അവളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നു. രണ്ടാമതായിട്ട്, അവള്‍ക്ക് സന്താനങ്ങളില്ല. അല്ലെങ്കില്‍ അവര്‍ വളര്‍ന്ന് വലുതായി സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പുറ്റവരായിരിക്കുന്നു. ഈയവസ്ഥയില്‍ അവള്‍ക്ക് ഉപകാരപ്രദമായ പുറംജോലികള്‍ ചെയ്യാവുന്നതാണ്. മുന്നാമതായിട്ട്, ചെയ്യന്ന ജോലി അവള്‍ക്കും അവളുടെ പ്രകൃതിക്കും യോജിക്കുന്നതാവണം. നാലാമതായിട്ട്, യുദ്ധ കാലം പോലുള്ള അപൂര്‍വ്വം സാഹചര്യങ്ങള്‍.

ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് സ്ത്രീക്കുള്ള അവകാശങ്ങള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ ഇസ്ലാമിലെ സ്ത്രീയുടെ പദവി മനസ്സിലാക്കാനാവും. ഇണയായി വരുന്ന സ്ത്രീക്ക് പുരുഷന്‍ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം എല്ലാം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. അത് ബാധ്യതയാണ്. ഇതിലെന്തെങ്കിലും കുറവ് വന്നാല്‍ അവള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ഭക്ഷണം പാകം ചെയ്ത് കൊടുക്കേണ്ടതും മറ്റു സൗകര്യങ്ങള്‍ നല്‍കേണ്ടതും പുരുഷനാണ്. കുട്ടിയെ പരിപാലിക്കുന്നതിന്റെ ബാധ്യതയും പുരുഷന്റെ ചുമതലയാണ്. അവരിരുവരുടെയും കുട്ടിയെ മുലയൂട്ടുന്നതിന്റെ കൂലി കൂടി അവള്‍ക്ക് തന്റെ പുരുഷ ഇണയോട് ചോദിച്ചു വാങ്ങാന്‍ അവകാശമുണ്ട്.

ഇസ്ലാമിക സമൂഹത്തില്‍ പുരുഷന്‍ സ്ത്രീക്ക് വേണ്ടി ജീവിക്കുന്നവനാണ്. ബാധ്യതകള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയുണ്ടാവും മുസ്ലിം പുരുഷന്മാരുടെ മനസ്സില്‍. റസൂല്‍(സ്വ) വിടവാങ്ങല്‍ പ്രഭാഷണത്തില്‍ ഓര്‍മപ്പെടുത്തിയ പ്രധാന കാര്യങ്ങളിലൊന്ന് ഇതാണ്.

സ്ത്രീവാദികളെന്ന നിലയില്‍ നമുക്കിടയില്‍ കാണപ്പെടുന്നവര്‍ സ്ത്രീകളുടെ കാതലായ പ്രശ്നങ്ങളിലേക്ക് കടക്കുന്നില്ല. കുടുംബജീവിതവും വൈവാഹികവിഷയങ്ങളും കുട്ടികളുടെ പ്രശ്നങ്ങളുമെല്ലാം പ്രാഥമികവും അനിവാര്യവുമായ നിലയില്‍ മുഖവിലക്കെടുത്ത് ചര്‍ച്ച ചെയ്യണം. എങ്കിലേ ചര്‍ച്ച പൂര്‍ണ്ണമാകൂ. അവതരിപ്പിക്കുന്ന ആശയങ്ങളിലെ പ്രായോഗിക പ്രതിസന്ധികള്‍ തിരിച്ചറിയാനാകൂ. അടിസ്ഥാനജീവിതം കുടുംബ, ദാമ്പത്യജീവിതമാണ്.

സ്ത്രീകളുടെ അധികാര സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും സ്ത്രീത്വത്തോട് കനിവ് കാട്ടിക്കൊണ്ടാണ് ചര്‍ച്ച ചെയ്യേണ്ടത്. അധികാരം ചക്കരക്കുടമാണ്, അപ്പമാണ്, വീഞ്ഞാണ് എന്ന ആധുനിക മനോഭാവം ഇസ്ലാമിലില്ല. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അധികാരം മുള്‍ക്കിരീടമാണ്, ഭാരമാണ്, ബാധ്യതയാണ്. ഈ ഭാരം ചുമക്കാന്‍ ഇസ്ലാം സ്ത്രീകളെ അനുവദിക്കുന്നില്ല. സ്ത്രീകളുടെ സ്വതന്ത്ര ജീവിതത്തിന് ഇത് തടസ്സമാണ്. 

അവരുടെ കുട്ടികളോടുള്ള കടുത്ത അവകാശ ലംഘനവും കൂടി ഇതിലടങ്ങിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ അധികാരം കൈയ്യാളുന്ന വനിതകള്‍ക്ക് ഒരേ സമയം, അടിച്ചേല്‍പിക്കപ്പെട്ട സാമൂഹിക ഉത്തരവാദിത്വവും സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് മാത്രം ബാധ്യതപ്പെട്ട ഉത്തരവാദിത്വങ്ങളും കയ്യാളാന്‍ വിഷമമായിരിക്കും. 

പ്രസവിക്കാനും കുട്ടികളെ മുലയൂട്ടാനും വളര്‍ത്താനുമൊക്കെയുള്ള അവരുടെ പ്രകൃതിപരമായ താല്‍പര്യവും ദൗത്യവും നിര്‍വ്വഹിക്കേണ്ടത് അവര്‍ക്ക് അവരുടെ കുട്ടികളോടുള്ള അവകാശമാണ്. ഇത് ചെയ്യാന്‍ കഴിയാതെ പോയാല്‍ അവള്‍ കടുത്ത മാനസിക സംഘര്‍ഷവും പ്രതിസന്ധിയും നേരിടും. ഇതുകൊണ്ടു മാത്രമല്ല, ഇസ്ലാം സ്ത്രീകള്‍ക്ക് പൊതുപ്രവര്‍ത്തനം വേണ്ടെന്നുവെച്ചത്. എല്ലാത്തിലുമുപരി അത് സ്രഷ്ടാവിന്റെ നിയമങ്ങളാണ്. മുസ്ലിംകള്‍ അതനുസരിക്കാന്‍ എപ്പോഴും ബാധ്യസ്ഥരാണ്.

സ്ത്രീകള്‍ക്ക് പരപുരുഷന്മാരുമായി അനാവശ്യവും അതിരുകടന്നതുമായ ബന്ധങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുന്നുവെന്നത് സ്ത്രീ വിമോചനമല്ല. സുരക്ഷയുമല്ല. അത് സ്ത്രീത്വം അനുഭവിക്കുന്ന പ്രതിസന്ധിയാണ്. അന്നേരം അവള്‍ക്കൊരിക്കലും അവളുടെ ഗൃഹാന്തരീക്ഷത്തില്‍ കിട്ടുന്ന ഒരു സുഖവും കിട്ടുന്നില്ല. മാത്രമല്ല, ഇത്തരം സാഹചര്യങ്ങളാണ് വിവിധരൂപത്തില്‍ അവളുടെ തെളിഞ്ഞ വ്യക്തിത്വത്തെയും മാനസിക പ്രന്നതതയെയും നശിപ്പിക്കുന്നത്.

ഇസ്ലാമില്‍ സ്ത്രീ പൂര്‍ണ്ണസുരക്ഷിതയാണ്. സന്തോഷവതിയാണ്. ഇസ്ലാമിലെ സ്ത്രീകളെ ഓര്‍ത്ത് ആരും വ്യാകുലപ്പെടുകയോ ദു:ഖിക്കുകയോ ചെയ്യേണ്ടതില്ല. ഏതെങ്കിലും മുസ്ലിം സ്ത്രീക്ക് വല്ല പ്രയാസവുമുണ്ടെങ്കില്‍ അത് ഇസ്ലാമിക തത്വങ്ങള്‍ എവിടെയോ പാലിക്കപ്പെടാത്തതു കൊണ്ടുമാത്രമാണെന്ന് മറ്റാരെക്കാളും അവള്‍ക്കറിയാം. അത് പരിഹരിച്ചാല്‍ ആ പ്രയാസത്തിന് പൂര്‍ണ്ണവിരാമമാകുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter