ഏകീകൃത സിവിൽ കോഡ് ആര്‍ക്ക് വേണ്ടിയാണ്
അനിയന്ത്രിതമായ വിലക്കയറ്റം, കൊറോണ അടക്കമുള്ള രോഗങ്ങളുടെ വ്യാപനം, തകര്‍ന്നുകിടക്കുന്ന ആരോഗ്യരംഗം, വെറുപ്പുൽപാദനം, കുറ്റകൃത്യങ്ങള്‍ തുടങ്ങി ഒരു രാജ്യത്തിന്റെ തകര്‍ച്ചക്ക് കാരണമാവുന്ന എല്ലാ ഘടകങ്ങളും ഇന്ന് ഇന്ത്യയില്‍ ഒത്ത് വന്നിരിക്കുകയാണ്. എന്നാല്‍, അപ്പോഴും ഭരണാധികാരികളുടെ ശ്രദ്ധ, ഏകീകൃത സിവിൽ കോഡിലാണ്. മതന്യനപക്ഷങ്ങളെ, വിശിഷ്യാ ആദ്യഘട്ടമെന്നോണം മുസ്‍ലിംകളെ സാധ്യമാവുന്ന രീതികളിലൊക്കെ മുറിവേല്‍പിച്ചു കൊണ്ടേയിരിക്കുക എന്നതാണ് ഭരണ വിഭാഗത്തിന്റെ ലക്ഷ്യം. 
2017ൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബി ജെ പി യുടെ ഉന്നത നേതാക്കള്‍ മുത്തലാഖ് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രസംഗങ്ങളിൽ മുഴച്ചു നിന്ന എല്ലാ വ്യാജ വാഗ്ദാനങ്ങളോടും രണ്ട് അടിസ്ഥന വസ്തുതകളോടെയാണ് അന്ന് ഞാൻ പ്രതികരിച്ചത്. വലതു പക്ഷ മേലാളന്മാർക് മുസ്‍ലിം സ്ത്രീയുടെ ക്ഷേമത്തിൽ ഒരു തരിമ്പെങ്കിലും ആത്മാർത്ഥമായ താല്‍പര്യം ഉണ്ടെങ്കിൽ കലാപം നടക്കുമായിരുന്നില്ല. കൂടുതൽ വ്യക്തമായി പറഞ്ഞാൽ രാഷ്ട്രീയ മാഫിയകൾ കലാപം നടത്തുമായിരുന്നില്ല. ഓരോ തവണയും കലാപം ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ന്യൂനപക്ഷ സമൂഹത്തെ ആണ് എന്ന വസ്തുത കാണാതിരുന്നു കൂടാ. 
കൂടാതെ മുസ്‍ലിം പുരുഷന്മാർ അവരുടെ ഭാര്യമാരെ വിചിത്രമായ രീതിയിൽ ത്വലാഖ് ചൊല്ലുന്ന സംഭവങ്ങൾ വിരളമാണെങ്കിലും മുത്തലാഖ് എന്ന ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്. ഇത്തരം സംഭവം നടക്കുമ്പോൾ, മുസ്‍ലിംകളെ ഒരു പ്രാകൃത വിഭാഗമായാണ് മറ്റുള്ളവര്‍ നോക്കിക്കാണുന്നത്. യഥാർത്ഥത്തിൽ ഇസ്‍ലാം ധാരാളം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും പാലിക്കാതെയാണ് ഇത് നടക്കുന്നത് എന്നതാണ് വസ്തുത. 
മുംബൈ ആസ്ഥാനമായുള്ള സെന്റ് സ്യാവിയെസിൽ ഇസ്‍ലാമിക്‌ സ്റ്റഡീസ് അധ്യാപികയായ സീനത് ഷൌക്കത്ത് അലി പറഞ്ഞതുപോലെ, അവയെ കുറിച്ച് എല്ലാം തെറ്റായ വ്യാഖ്യാനങ്ങളും അസത്യമായ അനുമാനങ്ങളും മുസ്‍ലിംകൾക്ക് നൽകപ്പെടുന്നുണ്ട്. ഡാനിയൽ ലത്തീഫി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ, ഷാ ബാനു കേസ് അദ്ദേഹം ഏറ്റെടുത്തത് പോലും, അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ചന്ദ്രചൂഡ്, ഒരു മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ എന്തുകൊണ്ട് ഈ കേസ് ഏറ്റെടുത്ത് അവള്‍ക്ക് വേണ്ടി പോരാടുന്നില്ല എന്ന് ചോദിച്ചത് കൊണ്ടായിരുന്നു. 
90 കളുടെ മധ്യത്തിൽ വലതുപക്ഷ മേലാളന്മാർ ഏക സിവിൽ കോഡിന് വേണ്ടിയുള്ള മുറവിളികൾ കൂട്ടിയിരുന്നു. സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ മുസ്‍ലിം സ്ത്രീകൾ ഏകസിവിൽകോഡിനെ അനുകൂലിക്കുന്നു എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. ഇത് വായിച്ച ശേഷം ഹിന്ദുസ്ഥാൻ ടൈംസിലെ മാഗസിൻ എഡിറ്റർ ആയ ശ്യാമള ശിവേഷ് വർക്കറുമായി ഒരു സംഭാഷണം നടത്തി, അത് മാഗസിനിൽ പ്രസിദ്ധീകരിക്കാന്‍ ഞാൻ അപേക്ഷിക്കുകയും ചെയ്തു. 
അതില്‍ പ്രധാനമായും ഞാന്‍ ചോദിച്ചത്, ആരാണ് ഈ സർവേയ്ക്ക് പിന്നിൽ എന്നായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതുപോലെ, എന്റെ അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടികൾ ഒന്നും ലഭിച്ചില്ല. 

Also Read:ഏകസിവില്‍കോഡ്: വാദവും പ്രതിവാദവും

ഇസ്‍ലാമില്‍ സ്ത്രീകൾക്കുള്ള നിയമങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ അറിവില്ലായിരുന്നു. പലതവണ ഞാൻ ഖുർആൻ വായിച്ചിരുന്നെങ്കിലും അതിലുള്ള സാരാംശം മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല.
വിവാഹമോചനവുമായി സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചറിയാൻ ഞാൻ ആദ്യം സമീപിച്ചത് റാണി ചത്മേലാനിയെ ആയിരുന്നു. അസന്തുഷ്ട ദാമ്പത്യം അവസാനിപ്പിക്കൽ മുസ്‍ലിം സ്ത്രീക്ക് മാര്‍ഗ്ഗങ്ങളുണ്ടെന്ന് അതോടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇസ്ലാമിക വിവാഹമോചനം ക്ഷണികമായ ഒരു കാര്യമല്ല. മറിച്ച് വളരെ വേദനാജനകമാണ്. അതിനുവേണ്ടി കോടതിയിൽ പോകേണ്ടതും തീർത്തും അപലപനീയമാണ്. അങ്ങനെ ചെയ്യുന്നതിൽ നിന്ന് ഞാനെന്റെ സുഹൃത്തുക്കളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ മതമായ ഇസ്‍ലാമിൽ സ്ത്രീയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മതിയായ വ്യവസ്ഥകളുണ്ട്, ഇങ്ങനെയായിരുന്നു അവരെന്നോട് പറഞ്ഞത്.
അവരുടെ ആ വാക്കുകൾ ഇസ്‍ലാമിനെക്കുറിച്ച് കൂടുതല്‍ വായിക്കാൻ എന്നെ പ്രേരിപ്പിച്ചു. അതോടെ, ഒരു മനുഷ്യൻ എന്ന നിലയിൽ എന്റെ മതം എനിക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഞാൻ ജീവിതത്തിൽ ആദ്യമായി മനസ്സിലാക്കുകയായിരുന്നു. ആ കാര്യങ്ങൾ മുമ്പേ വായിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. ഏതെങ്കിലും വിധത്തിൽ ഇണയുമായി പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ വേർപിരിയാൻ തുല്യവും പരമവുമായ അവകാശം അവർക്കും ഉണ്ടല്ലോ. അതുകൊണ്ടുതന്നെ പ്രതീകാത്മകമായി പോലും അവൾ ഒരു പുരുഷനെയും ആശ്രയിക്കുന്നില്ല. 
പുനർവിവാഹത്തിന് ആലോചിക്കാനും സമൂഹത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു കർമ്മം നിറവേറ്റാനുമുള്ള സ്വാതന്ത്ര്യവും മതം സ്ത്രീക്ക് നല്‍കുന്നുണ്ട്. പ്രവാചകന്റെ പ്രഥമ പത്നി ഖദീജ ഒരു പ്രമുഖ കച്ചവടക്കാരി ആയിരുന്നു. അക്കാലത്തുണ്ടായിരുന്ന അനവധി സ്ത്രീകളും യുദ്ധത്തിലും മറ്റും സജീവായി ഇടപെട്ടിരുന്നു. 
എല്ലാത്തിനും പുറമെ വിവാഹം എന്നത്, രണ്ട് പേരും തമ്മിലുള്ള പാരസ്പര്യമാണ്. അത്‌ സംതൃപ്തമല്ലെങ്കില്‍, ജീവിതം കൊലയില്‍ വരെ കലാശിച്ചേക്കാം. അതേക്കാൾ നല്ലത് വേർ പിരിഞ്ഞ്, രണ്ട് പേരും സ്വസ്ഥമായി ജീവിക്കുന്നതാണല്ലോ. അത്തരം വേളകളിലാണ്, പരിഹാര മാര്‍ഗ്ഗം മാത്രമാണ് വിവാഹമോചനം. അനുവദനീയ കാര്യങ്ങളില്‍, ദൈവം ഏറ്റവും വെറുക്കുന്നതാണ് വിവാഹമോചനം എന്ന് ഹദീസുകളില്‍ കാണാം. 
ചുരുക്കത്തില്‍ സമൂഹത്തിലെ സ്ത്രീക്കും പുരുഷനും ആവശ്യമായ നിയമങ്ങളും വ്യവസ്ഥകളുമെല്ലാം അടങ്ങുന്നതാണ് ഇസ്‍ലാമിക ശരീഅത്. അവയില്‍ എന്തെങ്കിലും അപാതകയുണ്ടെന്ന്, നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് കണ്ടെത്താനാവില്ല. അത് കൊണ്ട് തന്നെ, സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് എന്നത് തീര്‍ത്തും അസംബന്ധമായ പ്രചാരണമായേ കാണാനൊക്കൂ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ അരിക് വല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ മറ്റൊരു പതിപ്പ് മാത്രമാണ് ഇതും.
സ്വതന്ത്ര വിവര്‍ത്തനം :സിയാദ് റമദാന്‍
കടപ്പാട് : ക്ലാരിയോണ്‍.നെറ്റ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter