കോഴിക്കോട് ജില്ലയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
downloadകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മെയ് എട്ട് വരെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ നടത്തരുതെന്ന് ജില്ലാ കലക്റ്റര്‍ എന്‍. പ്രശാന്ത് അറിയിച്ചു. ജില്ലയില്‍ വേനല്‍ കനത്ത പശ്ചാത്തലത്തില്‍ സൂര്യാഘാതത്തിനും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ മെയ് എട്ടു വരെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കുവാനോ സ്‌പെഷ്യല്‍ ക്ലാസുകളോ ട്യൂഷന്‍ ക്ലാസുകളോ മറ്റോ സംഘടിപ്പിക്കുവാനോ പാടുള്ളതല്ല. മെയ് എട്ടിനു ശേഷം ക്ലാസുകള്‍ നടത്തുന്ന കാര്യത്തില്‍ അന്നത്തെ സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്ത് പുതിയ ഉത്തരവ് നല്‍കും. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും കലക്റ്റര്‍ അറിയിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊരിവെയിലത്തും ക്ലാസുകള്‍ക്കും മറ്റുമായി കുട്ടികള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ 0495 2371400 എന്ന നമ്പറില്‍ അറിയിക്കണമെന്നും കലക്റ്റര്‍ നിര്‍ദേശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter