ഖുര്‍ആനില്‍ ഖുര്‍ആന്‍ കൊണ്ട് ആളുകള്‍ വഴികേടിലാവുമെന്നു പറഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത്തരക്കാരാണ് കൂടുതല്‍ എന്നും പറഞ്ഞിട്ടുണ്ടോ
ചോദ്യകർത്താവ്
SUHAIB
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മനുഷ്യന് സന്മാര്ഗിയാകുന്നതും വഴിപിഴക്കുന്നതും അല്ലാഹുവിന്റെ ഉദ്യേശത്തോടെയാണ് . ജനങ്ങള്‍ക്ക് സന്മാര്ഗ ദര്‍ശകരായി പ്രവാചകന്മാരെ വേദഗ്രന്ഥങ്ങള്‍ സമേതം അയക്കുമെന്നും അല്ലാഹു ഉദ്ദേശിച്ചവര്‍ ആ പ്രവാചകരിലൂടെ സന്മാര്ഗികളാകുമെന്നും അല്ലാഹു ഉദ്ദേശിച്ചവര്‍ വഴിപിഴക്കുമെന്നുമുള്ള ആശയങ്ങള്‍ അടങ്ങിയ ആയത്തുകള്‍ ഖുര്‍ആനില്‍ ധാരാളം ഉണ്ട്. ഖുര്‍ആന്‍ കൊണ്ട് ആളുകള്‍ പിഴക്കുമെന്ന് പറയുന്ന ആയത് ഒന്നും തന്നെ ഇല്ല.
എന്നാല്‍ സൂറത്തുല്‍ ബഖറയില്‍, കൊതുകിനെ ഉദാഹരണമായി പറയുന്നത് പ്രതിപാദിക്കുന്നിടത്ത് (يضل به كثيرا و يهدي به كثيرا ) എന്ന് കാണാം. ഖുര്‍ആനിലെ ഉപമകള്‍ കൊണ്ട് പലര്‍ക്കും സന്മാര്ഗം ലഭിക്കുമെന്നും പലരും അത്തരം ഉപമകളെ വേണ്ട വിധം മനസ്സിലാക്കാതെ വഴി പിഴക്കുമെന്നുമാണ് ഇതില്‍ പറയുന്നത്. അത് ഉപമകളെക്കുറിച്ചാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.