ഖുർആൻ പാരായണം കേൾക്കുന്നതിന്റെ പുണ്യം ഒന്ന് പറഞ്ഞു തരുമോ ?

ചോദ്യകർത്താവ്

Mishal

Apr 16, 2019

CODE :Qur9240

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശുദ്ധ ഖുർആൻ ഓതുന്നത് സാദാ കേൾവി കേൾക്കലും ശ്രദ്ധിച്ച് കേൾക്കലും അതിലെ ആശയം ചിന്തിച്ച് കരയലും മറ്റൊരാളോട് ഓതിക്കേൾപ്പിക്കാൻ പറയലുമെല്ലാം സുന്നത്താണ് (ശറഹു മുസ്ലിം).

നബി (സ്വ) ഇബ്നു മസ്ഊദ് (റ) വിനോടും അബൂ മുസൽ അശ്അരി (റ)വിനോടും വിശുദ്ധ ഖുർആൻ ഓതിക്കേൾപ്പിക്കാൻ പറഞ്ഞിരുന്നു (ബുഖാരി, മുസ്ലിം).

അല്ലാഹ തആലാ പറയുന്നു: വിശുദ്ധ ഖുർആൻ ഓതപ്പെട്ടാൽ നിങ്ങൾ മിണ്ടാതെ അത് ശ്രദ്ധിച്ചു കേൾക്കൂ, നിങ്ങൾ അനുഗ്രഹീതാകാൻ വേണ്ടി (സൂറത്തുൽ അഅ്റാഫ്). പരിശുദ്ധ ഖുർആൻ ഓതുന്നത് ശ്രദ്ധിച്ച് കേൾക്കുകയും അത് ശരിയായി പിന്തുടരുകയും ചെയ്യുന്ന അടിമകളെ സന്തോഷ വാർത്ത അറിയിക്കൂ. അല്ലാഹു ഹിദായത്ത് നൽകിയവരാണവർ, അവരാണ് ബുദ്ധിമാന്മാരും (സൂറത്തു സ്സുമർ). മുൻഗാമികളിൽ അല്ലാഹു അനുഗ്രഹിച്ചർക്ക് അല്ലാഹുവിന്റെ വചനം ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അവർ കരഞ്ഞു കൊണ്ട് സ്രാഷ്ടാങ്കത്തിൽ വീഴുമായിരുന്നു (സൂറത്തു മർയം).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter