വിഷയം: നുബുവ്വതും രിസാലത്തും
നുബുവ്വത് എന്നാൽ എന്ത്?
ചോദ്യകർത്താവ്
Aseela
Oct 30, 2021
CODE :Abo10671
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മതസംജ്ഞ(ശര്‍അ്) കൊണ്ടുള്ള അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനത്തിനാണ് നുബുവ്വത് എന്ന് പറയപ്പെടുന്നത്. ആ ശര്‍അ് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള കല്‍പ്പന കൂടി ഉണ്ടെങ്കില്‍ അതിന് രിസാലത്ത് എന്ന് പറയപ്പെടുന്നു. നുബുവ്വത് ലഭിച്ചവരെ നബിയ്യ് എന്ന് രിസാലത്ത് ലഭിച്ചവരെ റസൂല്‍ എന്നും പറയുന്നു. ഫലത്തില്‍ എല്ലാ റസൂലും നബിയാണ്. എല്ലാ നബിമാരും റസൂലാവണമെന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.