വിഷയം: ഖളാആയ നിസ്കാരം
ഒരു വ്യക്തിക്ക് ഒരുപാട് നിസ്കാരങ്ങൾ നഷ്ടപ്പെടുകയും നഷ്ടപ്പെട്ട നിസ്കാരങ്ങൾ എത്രയാണെന്ന് മറന്നു പോവുകയും ചെയ്താൽ എന്താണ് ചെയ്യുക?
ചോദ്യകർത്താവ്
കാസിം റഹീസ്
Jul 28, 2024
CODE :Pra13804
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിസ്കാരം സമയാസമയം നിർവഹിക്കേണ്ട നിർബന്ധ കർമമാണ്. പരിഗണനീയമായ കാരണങ്ങൾ കൂടാതെ നിസ്കാരം ഖളാഅ് ആക്കുന്നത് മഹാ പാപമാണ്. യഥാർത്ഥ മുസ്ലിമിനും അമുസ്ലിമിനും തമ്മിലെ വ്യത്യാസം നിസ്കാരമാണെന്ന് തിരു നബി(സ്വ) അരുളിട്ടുണ്ട്. ഇനി, ആരെങ്കിലും നിസ്കാരങ്ങൾ നഷ്ടപ്പെടുത്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടന്ന് അത് ഖളാഅ് വീട്ടി തുടങ്ങണം. നഷ്ടപ്പെടുത്തിയ നിസ്കരാങ്ങൾ എത്രയാണെന്ന് അറിയാതിരിക്കുകയോ മറന്ന് പോവുകയോ ചെയ്താൽ താൻ അതെല്ലാം വീട്ടുമെന്നും ഇനി ഒരിക്കലും നിസ്കാരം നഷ്ടപ്പെടുത്തുകയില്ലെന്നും ഉറച്ച് തീരുമാനമെടുക്കുകയും പശ്ചാതപിച്ചു മടങ്ങുകയും വേണം. എന്നിട്ട് ഖളാഅ് ആകാൻ സാധ്യതയുള്ള നിസ്കാരങ്ങൾ മാക്സിമം കണക്കു കൂട്ടി ഓരോന്ന് വീട്ടി തുടങ്ങുക. എന്നിട്ട് അല്ലാഹുവിനോട് ഇങ്ങനെ ദുആ ചെയ്യുക "റബ്ബേ, എന്‍റെ ഭാഗത്തു വന്ന വീഴ്ടയാണ്. ഞാൻ സമ്മതിക്കുന്നു. ഇപ്പോൾ ഇതാ പറ്റുന്ന രീതിയിൽ നിസ്കാരങ്ങൾ ഖളാഅ് വീട്ടിട്ടുണ്ട്. ഇനി എവിടെ എങ്കിലും ബാക്കിയായിട്ടുണ്ടെങ്കിൽ നീ എനിക്ക് പൊറുത്ത് തരണം. നീ ഏറെ പൊറുക്കുന്നവനും ഏറെ കരുണ ചെയ്യുന്നവനുമല്ലോ യാ അല്ലാഹ്".
നിസ്കാരം കൃത്യ സമയത്ത് തന്നെ ജമാഅത്തായി നിർവഹിക്കാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകട്ടെ.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ