വിഷയം: Niskaram
ജമാഅത് നിസ്കാരത്തിൽ മഅ്മൂമ് സൂറത്ത് ഓതേണ്ടതുണ്ടോ?
ചോദ്യകർത്താവ്
Shabna
Jul 28, 2024
CODE :Oth13805
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇമാം ഉറക്കെ ഓതുന്ന സന്ദർഭങ്ങളിൽ മഅ്മൂം ഇമാമിന്‍റെ ഓത് കേൾക്കുകയാണ് വേണ്ടത്. ഇമാമിന്‍റെ ഫാതിഹ കഴിഞ്ഞാൽ ഉടൻ ഫാതിഹ ഓതുകയും അനന്തരം ഇമാം ഓതുന്ന സൂറത് കേൾക്കുകയും വേണം. ഇമാം പതുക്കെ ഓതുന്ന സന്ദർഭങ്ങളിലും ഇമാമിന‍്‍റെ ഓത് കേൾക്കാതിരിക്കുമ്പോഴുമാണ് മഅ്മൂമിന് സൂറത് ഓതൽ സുന്നതുള്ളത്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ