വിഷയം: ‍ ഹിദ്ധ

ഇദ്ദ അനുഷ്ടിക്കേണ്ടവര്‍ ആരൊക്കെ, ഭർത്താവിന് വീട് ഇല്ലെങ്കിൽ ഇദ്ദ അനുഷ്ടിക്കേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

Abitha

Aug 23, 2022

CODE :Abo11321

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭര്‍ത്താവിന് സ്വന്തമായി വീടില്ലെന്ന കാരണത്താല്‍ ഇദ്ദ അനുഷ്ടിക്കാതിരിക്കാനാവില്ല. ഇദ്ദ നിര്‍ബന്ധമാവുമ്പോള്‍ ഏത് വീട്ടിലാണോ ഭാര്യയുള്ളത് ആ വീട്ടിലാണ് അവർ ഇദ്ദ കാലയളവില്‍ താമസിക്കേണ്ടത്.  ഇദ്ദയുടെ കാലാവധി കഴിയുന്നത് വരേ ഭർത്താവിന്‍റെ വീട്ടുകാർക്കോ മറ്റോ അവരെ അവിടെ നിന്ന് ഇറക്കിവിടാനോ ഇവർക്ക് അവിടെ നിന്ന് ഇറങ്ങിപ്പോകാനോ പാടില്ല. ഭര്‍ത്താവിന്‍റെ മരണം, അല്ലെങ്കില്‍ മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടത് മൂലമുള്ള ഇദ്ദയില്‍ പകൽ സമയത്ത് ഭക്ഷണം വാങ്ങാനും മറ്റു അത്യാവശ്യങ്ങൾക്കും പുറത്ത് പോകുന്നതും രാത്രി സമയത്ത് അത്യാവശ്യങ്ങൾ നിർവ്വഹിക്കാനും മാനസികോല്ലാസം ലഭിക്കാൻ വേണ്ടി സൌഹൃദ സംഭാഷണത്തനുമൊക്കെ വേണ്ടി അയൽപക്കത്ത് പോകുന്നതും അനുവദനീയമാണ്. അത് പോലെ ഇദ്ദ അനുഷ്ടിക്കുന്ന വീടിന് എന്തെങ്കിലും തകരാറ് സംഭവിക്കുമെന്ന് ഭയപ്പെട്ടാലോ തനിക്ക് എന്തെങ്കിലും ഹാനി സംഭവിക്കും എന്ന് ഭയപ്പെട്ടാലോ അയൽവാസികളുടെ ഉപദ്രവം ഭയപ്പെട്ടാലോ തനിക്കെതിരെ എന്തെങ്കിലും നീക്കം ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഭയപ്പെട്ടാലോ, വാടക വീടാണെങ്കിൽ അതിന് വാടക കൊടുക്കാൻ കഴിയില്ലെങ്കിലോ ഒക്കെ  നിലവിൽ ഇദ്ദയില്‍ കഴിയുന്ന വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറി ഇദ്ദയുടെ ശിഷ്ട കാലം കഴിച്ചു കൂട്ടൽ അനുവദനീയമാണ്.  (മുഗ്നീ, തുഹ്ഫ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter