വിഷയം: ‍ Islamic dt

നമീമ ത്ത് എന്നാൽ എന്ത് ഫിത്‌ന എന്നാൽ എന്ത്

ചോദ്യകർത്താവ്

Kamarudheen

Sep 6, 2022

CODE :Abo11350

അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.

കുഴപ്പമുണ്ടാക്കാനുദ്ദേശിച്ച് ഒരാളുടെ സംസാരം പ്രവര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ അപരന് പറഞ്ഞ് കൊടുക്കുന്നതിനാണ് നമീമത് എന്ന് പറയുക. രഹസ്യങ്ങള്‍ പരസ്യമാക്കുക, തന്‍റെ സഹോദരന്‍ മറ്റുള്ളവരറിയരുതെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുക തുടങ്ങിയവയാണ് നമീമത് എന്നാണ് ഇമാം ഗസാലി റ പറഞ്ഞത്. ഉദാഹരണമായി തന്‍റെ സ്വന്തം പണം ഒരാള്‍ രഹസ്യമായി സൂക്ഷിക്കുന്നത് അറിഞ്ഞവന്‍ അത് മറ്റുള്ളവരോട് പറയല്‍ നമീമതാണ്. വെളിപ്പെടുത്തുന്ന രഹസ്യം അപരന്‍റെ ന്യൂനതകളോ തെറ്റുകളോ ആണെങ്കില്‍ അത് നമീമതും ഗീബതുമാണ്. അത് വന്‍ദോഷങ്ങളില്‍ പെട്ടതാണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫിത്‍ന പല അര്‍ത്ഥങ്ങളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പരീക്ഷണം, ശിക്ഷ, മുസ്‍ലിംകള്‍ക്കിടയിലുള്ള യുദ്ധങ്ങള്‍ മറ്റു പ്രശ്നങ്ങള്‍, അന്ത്യ നാളിനു മുമ്പുണ്ടാകുന്ന ദജ്ജാല്‍ തുടങ്ങിയുള്ള ഫിത്നകള്‍, ബഹുദൈവാരാധന തുടങ്ങിയ അര്‍ത്ഥത്തിലെല്ലാം ഫിത്ന എന്ന പദം ഖുര്‍ആനിലും ഹദീസിലുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter