വിഷയം: ‍ സ്വത്തിൽ വിശ്വാസവഞ്ചന കാണിച്ചാൽ

പിതാവിന്റെ മരണശേഷം അവകാശികൾ, മാതാവും നാല് ആൺമക്കളും, അഞ്ച് പെൺമക്കളും ആണ് അവകാശികൾ എന്നാൽ പിതാവിന്റെ പേരിലുള്ള വീട് മൂത്ത സഹോദരൻ കുടുംബ വീട് മാറ്റി സ്ഥാപിക്കണമെന്ന് പറഞ്ഞ് മറ്റുള്ള അവകാശികളിൽ നിന്ന് ഒപ്പിട്ടു വാങ്ങി പുതിയ വീടും സ്ഥലവും എടുത്തപ്പോൾ ആ മൂത്ത സഹോദരൻ സ്വന്തം പേരിലും അനുജന്മാരായ മൂന്ന് ആൺമക്കളുടെ പേരിലും മാതാവിന്റെ പേരിലും ആണ് ആധാരം ഉണ്ടാക്കിയത് സത്യസന്ധമായി ചെയ്യുകയാണെങ്കിൽ അഞ്ച് പെൺമക്കളുടെ പേരിലും നാല് ആൺമക്കളുടെ പേരിലും മാതാവിന്റെ പേരിലുമാണ് എടുക്കേണ്ടത് പെങ്ങമ്മാരുടെ പേര് എഴുതിവെക്കാതെ വിശ്വാസവഞ്ചന മൂത്ത സഹോദരൻ കാണിച്ചു വർഷങ്ങൾക്കുശേഷം മാതാവ് മരിച്ചു, 10 വർഷങ്ങൾക്കുശേഷം ആ മൂത്ത സഹോദരനും മരിച്ചു ( വിശ്വാസവഞ്ചന കാണിച്ച സഹോദര) ആധാരം നോക്കിയപ്പോഴാണ് പെൺമക്കൾ ഈ സത്യം കണ്ടത് ഇപ്പോൾ നിയമപ്രകാരം മാതാവിന്റെ പേരിലുള്ള അവകാശം മാത്രമേ പെൺമക്കൾ കിട്ടുകയുള്ളൂ എന്നാൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ള മൂന്ന് സഹോദരന്മാർ മൂത്ത ജേഷ്ഠൻ ചെയ്ത തെറ്റ് തിരുത്താൻ തയ്യാറല്ല ഇതിൽ ഇസ്ലാമിലെ വിധി എന്താണ്

ചോദ്യകർത്താവ്

അഫ്ഷാദ്

Dec 17, 2022

CODE :Abo11889

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മരണപ്പെട്ട വ്യക്തിയുടെ സമ്പത്ത് അനന്തരാവാകാശികള്‍ക്കിടയില്‍ ശരീഅത് കല്‍പിച്ച പ്രകാരം വീതം വെക്കപ്പെടേണ്ടതുണ്ട്. ചോദ്യത്തില്‍ പറയപ്പെട്ട വിഷയത്തില്‍ നാല് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും മരിച്ച ആളുടെ ഭാര്യയും (ചോദ്യത്തില്‍ പറയപ്പെട്ട മാതാവ് മരിച്ച ആളുടെ മാതാവാണോ അതോ മക്കളുടെ മാതാവാണോ എന്ന് വ്യക്തമല്ല) അനന്തരസ്വത്തിന് അവകാശികളാണ്. ഭാര്യക്ക് എട്ടില്‍ ഒന്നും ആണ്‍മക്കള്‍ക്ക് പെണ്‍മക്കളുടെ ഇരട്ടിയെന്ന നിലയിലും സ്വത്തിന് അവകാശമുണ്ട്. മറ്റുള്ളവരുടെ ഓഹരി കവരുന്നത് അന്യന്‍റെ  സമ്പത്ത് അന്യായമായി കൈവശം വെക്കുന്നതിന് തുല്യമാണ്. ഈ ഹറാം ഒരു പക്ഷെ തലമുറകളിലൂടെ സഞ്ചരിച്ചേക്കാം. അനീതി സംഭവിച്ച് കാലങ്ങള്‍ കഴിഞ്ഞിട്ടാണ് ബോധ്യപ്പെടുന്നതെങ്കിലും സംഭവിച്ച് പോയ അനീതിക്ക് പരിഹാരം ചെയ്യണം.

ചോദ്യത്തിലുന്നയിക്കട്ടതിനനുസരിച്ച് മാത്രം നല്‍കപ്പെട്ട ഒരു ലഘു വിശദീകരണം മാത്രമാണിത്. ഇത്തരം വിഷയങ്ങള്‍ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി ഇരു കക്ഷികളുടേയും വാദം കേട്ട ശേഷം മാത്രം തീര്‍പ്പ് കല്‍പിക്കേണ്ട വിഷയമായതിനാല്‍ ഈ വിഷയത്തില്‍ അവഗാഹമുള്ള ഏതെങ്കിലും പണ്ഡിതനെ നേരിട്ട് സമീപിച്ച് മതവിധി തേടണമെന്ന് ഉപദേശിക്കുന്നു.

ഹലാലായത് മാത്രം സമ്പാദിക്കാനും അതു വഴി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും നാഥന്‍ തൌഫീഖ് പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter