കടം വാങ്ങിയ പണംകൊണ്ട് ഉംറ നിര്‍വഹിക്കാമോ? സ്വന്തം പണം കിട്ടാനുണ്ട്, ഉംറ ക്ക് പെട്ടന്ന് പണം കൊടുക്കണം. അപ്പോൾ എന്‍റെ പണം കിട്ടിയതിനു ശേഷം തരാം എന്ന് പറഞ്ഞു മറ്റൊരാളുടെ അടുക്കൽ നിന്ന് തല്‍കാലം വാങ്ങി കൊടുക്കാൻ പറ്റുമോ?. ഉംറ ക്കുള്ള നിശ്ചിത പണം കയ്യില് ഉണ്ട്. യാത്രയില്‌‍ എന്തെങ്കിലും അത്യാവശ്യം വരുമെന്ന് കരുതി പണം കടം വാങ്ങി ഉംറക്ക് പോകാമോ?

ചോദ്യകർത്താവ്

ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം വാങ്ങിയ പണം ഉപയോഗിച്ച് ഉംറക്ക് പോകാവുന്നതാണ്. അങ്ങനെ പോയി ചെയ്യുന്ന ഉംറ ശരിയാവുന്നതുമാണ്. എന്നാല്‍ കടം വാങ്ങി ഉംറക്ക് പോകണമെന്ന് നിര്‍ബന്ധമില്ല. കടങ്ങളും മറ്റു ദൈനംദിന ചെലവുകളുമെല്ലാം കഴിച്ച് അയാളുടെ കൈയ്യില്‍ ആ കര്‍മ്മം ചെയ്യാനാവശ്യമായ പണം സ്വരൂപിക്കപ്പെടുമ്പോള്‍ മാത്രമാണ് സാമ്പത്തികമായി അയാള്‍ക്ക് അത് നിര്‍ബന്ധമാവുന്നത്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter