വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ ഉണ്ടായിരിക്കെ ഹജ്ജ് കര്മ്മതിനു പോകല്‍ അനുവധിയുണ്ടോ
ചോദ്യകർത്താവ്
ജസീഷംസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ ഉണ്ടായിരിക്കേ ഹജ്ജിനു പോകുന്നതിനു വിലങ്ങായ മറ്റൊന്നും ഇല്ലെങ്കില്‍ പോകുന്നതില്‍ ഒരു കുഴപ്പവുമില്ല. ഹജ്ജിനു പോയാല്‍ പെണ്‍കുട്ടികളുടെ കല്യാണം നടത്താനുള്ള ചെലവ് വഹിക്കാന്‍ കഴിയുകയില്ലെന്നും അങ്ങനെ അവര്‍ അവിവാഹിതരായത്തീരുമെന്നും പേടിക്കുന്നതില്‍ അര്‍ത്ഥമില്ല. പെണ്കുട്ടികളുടെ കല്യാണത്തിനു ശറഇല്‍ യാതൊരു വിധ നിര്ബന്ധ സാമ്പത്തിക ബാധ്യതയും പിതാവിനില്ലല്ലോ. കല്യാണം ഇന്ന പ്രായത്തിനുള്ളില്‍ നടത്തിക്കൊടുക്കണമെന്നും ഇസ്‍ലാം നിഷ്കര്‍ഷിക്കുന്നില്ല. (വ്യഭിചാരം പോലെയുള്ളത് ഭയപ്പെട്ടാലൊഴികെ). ഭാവിയില്‍ നമ്മെ ദരിദ്രനും ധനികനുമാക്കുന്നത് അല്ലാഹുവാണ്. അത് വര്‍ത്തമാനത്തിലിരുന്ന് അനുമാനിക്കാനുള്ള അവകാശം നമുക്കില്ല.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ