കടങ്ങള്‍ നിലനില്കെ ഉംറക്ക് പോകുവാന്‍ പറ്റുമോ? ഉംറക്ക് പോകുന്നതിനു നിബന്തനകള്‍ വല്ലതും ഉണ്ടോ? മറുപടി പെട്ടന്ന് പ്രതീക്ഷിക്കുന്നു....
ചോദ്യകർത്താവ്
ശജീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുസ്ലിമായ ആരും ഉംറ ചെയ്താല്‍ സ്വീകാര്യമാണ്. കടമുള്ളവന്‍റെ ഉംറയും സ്വഹീഹാകുന്നതാണ്. കടവും ചെലവുകളും കഴിച്ച് ഉംറക്കു പോകാനുള്ള സാമ്പത്തികമുള്ളവനു ഉംറ സാമ്പത്തികമായി നിര്‍ബന്ധമായി. എന്നാല്‍ കടം വീട്ടാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങളുള്ളവനു ഉംറ നിര്‍ബന്ധമാവും. കടം വീട്ടേണ്ട സമയവാകുകയും അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കുകയും ചെയ്താല്‍ ആ കടം പെട്ടെന്നു തന്നെ വീട്ടുകയാണ് വേണ്ടത്. കടക്കാരനു തൃപ്തിയില്ലാതെ അതു നീട്ടി കൊണ്ടു പോകുന്നതും മറ്റു നിര്‍ബന്ധമല്ലാത്ത കാര്യങ്ങളില്‍ ചെലവഴിക്കുന്നതും ആ കടക്കാരനോടു ചെയ്യുന്ന അക്രമമാണ്. ഉംറ നിര്‍ബന്ധമാകാത്തിടത്തോളം മറ്റൊരാളോുടു അക്രമം പ്രവര്‍ത്തിച്ചു ഉംറ പോകാതിരിക്കലാണല്ലോ വേണ്ടത്. അത്തരം കടമുള്ളവന്‍ കടക്കാരന്‍റെ സമ്മതമില്ലാതെ ഏതു യാത്ര ചെയ്യുന്നതും നിഷിദ്ധമാണ്.ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.