വിഷയം: കേക്ക് മുറിക്കൽ
സന്തോഷകരമായ മുഹൂർത്തത്തിൽ ഉദാഹരണത്തിന് ഫുൾ A+ കിട്ടുമ്പോൾ അല്ലെങ്കിൽ ടോപ് പ്ലസ് കിട്ടുമ്പോൾ കേക്ക് കട്ട് ചെയ്യാമോ ?
ചോദ്യകർത്താവ്
Jusaila
Mar 13, 2026
CODE :Had16176
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ടോപ്പ് പ്ലസ് കിട്ടുക, നല്ല മാർക്കോടെ ജയിക്കുക എന്നത് അല്ലാഹു തരുന്ന വലിയ ഒരു അനുഗ്രഹം തന്നെയാണ്. എന്നാൽ അനുഗ്രഹങ്ങളുടെ പേരിൽ അനുഗ്രഹ ദാതാവിന് നന്ദി പറയേണ്ടത് ദാനം ചെയ്യൽ, രണ്ട് റക്അത് നിസ്കരിക്കൽ, നോമ്പ് അനുഷ്ടിക്കൽ, ശുക്റിന്‍റെ സുജൂദ് ചെയ്യൽ പോലോത്ത അനുഗ്രഹ ദാതാവിന് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കൊണ്ടായിരിക്കുകയും വേണം. മധുര പരഹാര വിതരണവും പോൽസാഹനീയം തന്നെ. എന്നാൽ, കേക്ക് മുറിച്ച് കൊണ്ട് സന്തോഷം പ്രകടമാക്കുന്നത് നമ്മുടെ കൾച്ചറിൽ നിന്ന് വന്നതല്ലാത്തതിനാൽ ഒഴിവാക്കലാൽ അത്യുത്തമം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


