ജിദ്ദയില്‍ ജോലി ആവശ്യാര്ത്ഥം കുറേ കാലമായിട്ട് താമസിക്കുന്നു (ഇത് മന്തിഖ മക്ക). ഇവിടെ നിന്നും ഉമ്രക്ക്പോ വുകയാണെങ്കില്‍, ഉമ്രക്ക് ശേഷം വിദാ'ഇന്റെ തവാഫ് ചെയ്യേണ്ടതുണ്ടോ?
ചോദ്യകർത്താവ്
മന്‍സൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹജ്ജ്, ഉംറ നിര്‍വ്വഹിച്ചു കഴിഞ്ഞവരോ മറ്റുള്ളവരോ മക്കയില്‍ നിന്ന് രണ്ടു മര്‍ഹല (132 കി. മി.) ദൂരത്തേക്ക് യാത്ര പോകുമ്പോള്‍ വിദാഇന്‍റെ ഥവാഫ് നിര്‍ബന്ധമാണ്. എന്നാല്‍ ഹറമിനു പുറത്ത് രണ്ടു മര്‍ഹലയില്‍ കുറഞ്ഞ ദൂര പരിധിയില്‍ താമസിക്കുന്നവര്‍ രണ്ടു മര്‍ഹലക്കു താഴെയാണെങ്കിലും മക്ക വിടുമ്പോള്‍ വിദാഇന്‍റെ ഥവാഫ് ചെയ്യണം. ജിദ്ദ മക്കയുടെ പരിധിയില്‍ പെട്ടതല്ല. മന്തിഖ മക്ക എന്ന പ്രയോഗം റവന്യൂ അതിര്‍ത്തികള്‍ കുറിക്കുന്നതാണ്. അത് പ്രാദേശിക ഭരണാധികള്‍ ചില സൌകര്യങ്ങള്‍ക്കു വേണ്ടി വര്‍ഗ്ഗീകരിച്ചവയാണ്. അതിനാല്‍ ജിദ്ദയില്‍ താമസിക്കുന്നവര്‍ ഉംറ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വിദാഇന്‍റെ തവാഫ് ചെയ്യണം.
യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.