ഉംറയുടെ ത്വവാഫ് ചെയ്യാന്‍ വുദൂ വേണമല്ലോ.. നമ്മള്‍ ഭാര്യയുടെ കൂടെ ത്വവാഫ് ചെയ്യുമ്പോള്‍ തിരക്കില്‍ പെട്ട് പോകാതിരിക്കാന്‍ മനപൂര്‍വ്വം കൈപിടിച്ച് ത്വവാഫ് ചെയ്താല്‍ ത്വവാഫും ഉംറയും ശരിയാകുമോ?

ചോദ്യകർത്താവ്

ഷഫീഖ്. പി.എം.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ഥവാഫ് ചെയ്യാന്‍ വുദൂ ആവശ്യമാണ്. അതിനാല്‍ തന്നെ, ശാഫിഈ മദ്ഹബു പ്രകാരം, ഥവാഫിനിടയില്‍ ഭാര്യയുടെ കൈ മറ കൂടാതെ സ്പര്‍ശിച്ചാല്‍ ഥവാഫ് ബാഥിലാകും. അതിനാല്‍ ഉംറ ശരിയാകണമെങ്കില്‍ വീണ്ടും വുദൂ എടുത്ത് ഥവാഫ് ചെയ്യേണ്ടി വരും.

എന്നാല്‍ ചോദ്യത്തില്‍ ഉന്നയിച്ചതു പോലെ അവിടെ അനുഭവപ്പെടുന്ന തിരക്കില്‍ പലപ്പോഴും അന്യസ്ത്രീകളെ സ്പര്‍ശിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലുള്ളതിനാലും കൂടെയുള്ള ഭാര്യയുടെ സംരക്ഷണത്തിനായി അവരുടെ കൈ പിടിക്കല്‍ അത്യാവശ്യമായി വരുന്ന ഘട്ടങ്ങളുണ്ടാകാമെന്നതിനാലും അന്യ സ്ത്രീകളെ സ്പര്‍ശിക്കുന്നതു കൊണ്ടു മാത്രം വുദൂ മുറിയുകയില്ലെന്നു പറയുന്ന ഹനഫീ മദ്ഹബ്, വികാരത്തോടെയല്ലാത്ത സ്പര്‍ശനം മൂലും വുദൂ മുറിയുകയില്ലെന്ന മാലികീ മദ്ഹബോ തഖ്‍ലീദ് ചെയ്ത് വുദൂ എടുത്ത് ഥവാഫ് പോലെയുള്ള കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. അങ്ങനെയാകുമ്പോള്‍ വുദൂ മുറിയുകയില്ല. അതിനാല്‍ തന്നെ ഥവാഫും ഉംറയും ശരിയാകുകയും ചെയ്യും.

മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത് ഇഹ്റാമിലുള്ളവര്‍ക്ക് വികാരത്തോടെയുള്ള സ്പര്‍ശനങ്ങള്‍ നിഷിദ്ധമാണ്. മറയില്ലാതെ അങ്ങനെ സ്പര്‍ശിച്ചാല്‍ ഫിദ്‍യയും നിര്‍ബന്ധമാകും. അതിനാല്‍, ഥവാഫിനിടയില്‍ ഭാര്യയുടെ കൈ പിടിക്കുമ്പോള്‍ ആ നിലക്കുള്ള ചിന്തകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter