ഇഹ്‌റാം കെട്ടിയ ശേഷം ഉംറ ചെയ്യാതിരുന്നാൽ കുറ്റക്കാരനാകുമോ?
ചോദ്യകർത്താവ്
അബ്ദുൽ ഫത്താഹ്
Feb 27, 2020
CODE :Fiq9619
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സുന്നത്തായ ഇബാദത്തുകളില്‍് പ്രവേശിച്ചാല്‍് അത് പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ സുന്നത്തായ ഹജ്ജും ഉംറയും ഇതില്‍ നിന്നൊഴിവാണ്. ആയതിനാല്‍ സുന്നത്തായ ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്(ഫത്ഹുല്‍മുഈന്‍്).
ആയതിനാല്‍ ഇഹ്റാം ചെയ്ത ശേഷം ഒരു കാരണവുമില്ലാതെ ഉംറ പൂര്‍ത്തീയാക്കാതിരുന്നാല്‍ അവന്‍ കുറ്റക്കാരനാണ്. ഇഹ്റാമില്‍ നിന്ന് തഹല്ലുലാവാതെ ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങള്‍ ചെയ്താല്‍ അതിനൊക്കെ നിശ്ചയിക്കപ്പെട്ട ഫിദ്’യകളും നല്‍കേണ്ടി വരും. തഹല്ലുലാവാത്ത കാലത്തോളം അവന്‍ ഇഹ്റാമിലായതിനാല്‍ ഏത്രയും വേഗം ഉംറ ചെയ്ത് പൂര്‍ത്തീകരിക്കണ്ടതുമാണ്.
ഇഹ്റാം ചെയ്ത ശേഷം ശറഅ് അംഗീകരിച്ച കാരണങ്ങള്‍ മൂലം ഉംറ ചെയ്യാന്‍ വിലങ്ങ് വന്നാല്‍ മുടിനീക്കുകയും ബലി അറുക്കുകയും ചെയ്ത് തഹല്ലുലായാല്‍ മതി.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.