വിഷയം: ‍ ഉള്ഹിയത് എല്ലാ വര്‍ഷവും അറുക്കണോ?

ഉളുഹിയ്യത്ത് വളരെ പുണ്യമുള്ള പ്രവര്‍ത്തി ആണല്ലോ. ഈ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം ഉളുഹിയ്യത്ത് അറുത്താല്‍ മതിയോ? ഒരു മനുഷ്യന്‍ ജീവിതത്തില്‍ എത്ര തവണ ഉളുഹിയ്യത്ത് അറുക്കണം?

ചോദ്യകർത്താവ്

Rahim

Jul 7, 2020

CODE :Fiq9913

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പെരുന്നാള്‍ ദിവസത്തിലും അയ്യാമുത്തശ്’രീഖിലും തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായ തന്‍റെ ആശ്രിതര്‍ക്കും ആവശ്യമായത് കഴിച്ച് ഉള്ഹിയത് അറുക്കാന്‍ സാമ്പത്തികശേഷിയുള്ള മുകല്ലഫും കൈകാര്യാധികാരമുള്ളവനു(റഷീദ്)മായ  എല്ലാ മുസ്ലിമിനും ഉള്ഹിയത് മുഅക്കദായ സുന്നത്താണ്.(ഫത്ഹുല്‍മുഈന്‍&ഇആനത് 2-551, തുഹ്ഫ&ശര്‍വാനീ 12-245)

മേല്‍പറയപ്പെട്ട ഗുണങ്ങളൊത്തുവരുന്ന എല്ലാ വര്‍ഷവും ഉള്ഹിയത് മുഅക്കദായ സുന്നത്താണ്. ഏതെങ്കിലും ഒരു വര്‍ഷം മാത്രം ഉള്ഹിയത് കര്‍മം നിര്‍വഹിച്ചതുകൊണ്ട് അതോടെ അവന്‍റെ സുന്നത്തായ ബാധ്യത തീര്‍ന്നുപോകുന്നില്ല.

ഉള്ഹിയത് ഒരു വീട്ടുകാര്‍ക്കൊന്നിച്ച് സുന്നത്ത് കിഫായയാണ്. അഥവാ, മുകളില്‍ പറയപ്പെട്ട ഗുണങ്ങളൊത്ത  വീട്ടിലെ എല്ലാവര്‍ക്കും ഉള്ഹിയത് മുഅക്കദായ സുന്നത്താണെങ്കിലും ഒരാള്‍ മാത്രം കര്‍മം നിര്‍വഹിച്ചാലും ആ വര്‍ഷം ഉള്ഹിയത് ഉപേക്ഷിച്ചുവെന്ന കറാഹത്ത് ആ വീട്ടുകാരില്‍ ആര്‍ക്കുമുണ്ടാകില്ല. എന്നാല്‍ ഒരാള്‍ അറവ് നടത്തിയത് കൊണ്ട് വീട്ടംഗങ്ങളായ മറ്റെല്ലാവര്‍ക്കും അതിന്‍റെ പ്രതിഫലം ലഭിക്കില്ല (ഇആനത് 2-551, തുഹ്ഫ 12-247).  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter