ഈ വര്‍ഷം ഹജ്ജ് ചെയ്യാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയെങ്കിലും കൊറോണ കാരണം ഹജ്ജ് മുടങ്ങിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷം സാമ്പത്തികമായി കഴിവില്ലാതായാല്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമുണ്ടോ?
ചോദ്യകർത്താവ്
DILBARQAN
Jul 19, 2020
CODE :Fiq9922
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ശാരീരികമായും സാമ്പത്തികമായും ഹജ്ജ് ചെയ്യാനുള്ള കഴിവുണ്ടായിരിക്കെ യാത്രാസൌകര്യംകൂടി ഒത്തുവരുമ്പോഴാണ് ഒരാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകുന്നത്. ഈ വര്‍ഷം ഹജ്ജ് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും യാത്രാസൌകര്യം മുടങ്ങിയതിനാല്‍ താങ്കള്‍ക്ക് ഹജ്ജ് നിര്‍ബന്ധമായിട്ടില്ലല്ലോ.
അടുത്ത വര്‍ഷവും ഹജ്ജ് ചെയ്യാനുള്ള മേല്‍പറയപ്പെട്ട എല്ലാതരത്തിലുമുള്ല സൌകര്യം ഒത്തുവരുമ്പോഴാണല്ലോ ഹജ്ജ് നിര്‍ബന്ധമാകുന്നത്. ആയതിനാല്‍ സാമ്പത്തികമായ കഴിവില്ലാത്ത സാഹചര്യമാണെങ്കില്‍ താങ്കള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാവുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.