സകാത് വിഹിതം കൃത്യമായി നല്‍കാതെ പലരും ഇടക്കിടെ ഉംറക്കും ഹജ്ജിനും പോകാറുണ്ട്. ഇത് നിരുല്‍സാഹപ്പെടുത്തേണ്ടതല്ലേ?

ചോദ്യകർത്താവ്

ബദ്റുദ്ദീന്‍ ദുബൈ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിന്‍റെ പ്രാധാന്യം സമൂഹത്തെ കഴിയുംവിധം പറഞ്ഞുബോധ്യപ്പെടുത്തേണ്ടതുണ്ട്. സകാത് നല്‍കാതെ മരണപ്പെട്ടാല്‍, അയാളുടെ അനന്തരസ്വത്തില്‍നിന്ന് സകാത് വിഹിതം മാറ്റി വെച്ച ശേഷമേ സ്വത്ത് വിഹിതം വെക്കാവൂ എന്നാണ് കര്‍മ്മശാസ്ത്രനിയമം. ആ ബോധത്തിന്‍റെ അപര്യാപ്തതയില്‍നിന്നാണ്, സകാത് നിര്‍വഹിക്കാതിരിക്കുന്നത്. ഉംറക്കുള്ള യാത്രകളെ നിരുല്‍സാഹപ്പെടുത്തുന്നതിന് പകരം, സകാതിന്‍റെ മഹത്വവും അത് കൃത്യമായി നിര്‍വ്വഹിക്കാതിരുന്നാലുള്ള അപകടവും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter