വിഷയം: ‍ കച്ചവടത്തിന്‍റെ സകാത്ത്

കച്ചവടത്തിന്റെ സകാത് എങ്ങനെ? ഒരു വര്ഷം കഴിയുമ്പോഴുള്ള സ്റ്റോക്കിന് പുറമെ കിട്ടാനുള്ള കാശിന് സകാത് നല്കണോ? കൊടുക്കാനുള്ളതിനോ? കിട്ടാനുള്ള കാശ് മുഴുവൻ കിട്ടാത്തതിനാലാണ് കൊടുക്കാനുള്ള കാശ് pending ആവുന്നത്. അത് പോലെ വര്ഷം ഇംഗ്ലീഷ് മാസം നോക്കി സകാത് കൊടുത്താൽ ബാധ്യത വീടുമോ?

ചോദ്യകർത്താവ്

ASHIUE TK

Dec 26, 2020

CODE :Fiq10030

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സ്വർണ്ണം, വെള്ളി തുടങ്ങിയവയുടേതിലേത് പോലെത്തന്നെ  രണ്ട് നിബന്ധനകൾ ഒത്തുചേരുമ്പോഴാണ് കച്ചവടത്തിൽ സകാത് നിർബന്ധമാവുന്നത്. ഒന്ന്, വർഷം പൂർത്തിയാവുക. രണ്ട്, കണക്ക് എത്തുക.

കച്ചവടം തുടങ്ങിയത് മുതല്‍ ഹിജ്റവര്‍ഷക്കണക്കനുസരിച്ച് ഒരു വർഷം പൂർത്തിയാവുന്ന ദിവസം കച്ചവടത്തിലെ വിൽപനവസ്തുക്കളുടെ ആകെ മൂല്യവും അതോടൊപ്പം കടം ഇനത്തിൽ വല്ലതും കിട്ടാനുണ്ടെങ്കിൽ അതും കണക്കാക്കി സകാത് നിർബന്ധമാവാനുള്ള തുകയുണ്ടോ എന്ന് നോക്കുകയാണ് വേണ്ടത്.. ആകെ ലഭിച്ച മൂല്യം ശുദ്ധമായ 85ഗ്രാം സ്വർണ്ണത്തിന്റെയോ 595 ഗ്രാം ശുദ്ധമായ വെള്ളിയുടെയോ മൂല്യത്തിന് തുല്യമോ അതിൽ കൂടുതലോ ഉണ്ടെങ്കിലാണ് സകാത് നിർബന്ധമാവുക. ആകെയുള്ള മൂല്യത്തിന്റെ രണ്ട് ശതമാനമാണ് സകാത് ആയി നൽകേണ്ടത്.

സ്റ്റോക്കിന് പുറമെ കിട്ടാനുള്ള കടവും സകാത്ത് ബാധകമാവുന്ന കച്ചവടച്ചരക്കിന്‍റെ മൂല്യത്തിലേക്ക് ചേര്‍ത്ത്  സകാത്ത് കണക്കാക്കേണ്ടതാണ്.

ചോദ്യത്തിലുന്നയിക്കപ്പെട്ടത് പോലെ കിട്ടാനുള്ളത് കിട്ടാതെ കിടക്കുന്നത് കൊണ്ടാണ് കൊടുക്കാന്‍ പെന്‍ഡിങ് ആവുന്നതെങ്കില്‍ ആ തുക കടത്തുകയായി സകാത്ത് ബാധകമാവുന്ന മൊത്തം തുകയില്‍ ഉള്‍പ്പെടുത്തിയല്ലോ. പിന്നീട്, കൊടുക്കാനുള്ളത് വേറെ വീണ്ടും കൂട്ടേണ്ടതില്ല.

ഹിജ്റ വര്‍ഷക്കണക്കാണ് സകാത്തില്‍ പരിഗണനീയം. സകാത്ത് നിര്‍ബന്ധമായ ഉടനെ അത് കൊടുത്ത് വീട്ടുകയാണ് വേണ്ടത്. ഹിജ്റ വര്‍ഷം സൌരവര്‍ഷത്തേക്കാള്‍ സുമാര്‍ 11 ദിവസം കുറവാണല്ലോ. ആയതിനാല്‍ ഇംഗ്ലീഷ് മാസം പരിഗണിച്ച് കണക്ക് കൂട്ടുമ്പോള്‍ സകാത്ത് നിര്‍ബന്ധമായ ശേഷം 11 ദിവസം കഴിഞ്ഞായിരിക്കും നാം കണക്ക് കൂട്ടുന്നത്. 11 ദിവസം വൈകി നാം കണക്ക് നോക്കുമ്പോള്‍ ഒരുപക്ഷേ കണക്കില്‍ ഏറ്റവെത്യാസം വരാനും അത് സകാത്തില്‍ ബാധിക്കാനും സാധ്യയുണ്ട്. ആയതിനാല്‍ ഹിജ്റ വര്‍ഷം തന്നെ പരിഗണക്കണമെന്ന് ചുരുക്കം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter