സ്വർണ്ണത്തിന്റെ സകാത് അതിന്റെ മൂല്യം കണക്കാക്കി അതിനു തുല്യമായ പണം നൽകിയാൽ മതിയാകുമോ? , അതുപോലെ നമ്മൾ സകാത് കൊടുക്കുമ്പോൾ അത് നിയ്യത് ചെയ്യുന്നതിന് പുറമെ അത് കിട്ടുന്ന വ്യക്തിയോട് സകാത്തിന്റെ മുതൽ ആണെന്ന് പറയേണ്ടതുണ്ടോ? (അതായത് ഞാൻ സകാത്തിന്റെ നിയ്യത് ചെയ്തു പണം അതിന്റെ അവകാശികൾക്ക് കൊടുത്തു, പക്ഷെ അത് സകാത്തിന്റെ പണമാണെന്നു അവരോടു പറഞ്ഞതുമില്ല , അവർ അത് സ്വദഖ ആണെന്ന് വിചാരിക്കുകയും ചെയ്തു. എങ്കിൽ ആ സകാത് സ്വീകരിക്കുമോ ?)
ചോദ്യകർത്താവ്
Muhammed safeer
Feb 19, 2019
CODE :Fiq9160
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
- സ്വർണ്ണം സകാത്തിന്റെ നിസ്വാബ് എത്തി വർഷം തികഞ്ഞാൽ അതിന്റെ തന്നെ നാൽപതിലൊന്ന് (രണ്ടര ശതമാനം) സകാത്ത് നൽകൽ നിർബ്ബന്ധമാണ്. (തുഹ്ഫ, അബൂ ദാവൂദ്, ബൈഹഖി). അഥവാ വെള്ളിയായോ പണമായോ ആ മൂല്യത്തിലുള്ള മറ്റേതെങ്കിലും വസ്തുവായോ നൽകിയാൽ മതിയാകില്ല.
- സകാത്ത് കൊടുക്കുന്ന സമയത്ത് അവകാശിയോട് 'ഇത് എന്റെ സകാത്താണ്' എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഒന്നും പറയാതെ കൊടുത്തതാണെങ്കിലും അത് സകാത്തായിട്ട് തന്നെ പരിഗണിക്കും. ആ സകാത്ത് വീടും (ശറഹുൽ മുഹദ്ദബ്). അഥാവാ ഇവിടെ സകാത്ത് കൊടുത്തു വീട്ടുന്നവന്റെ നിയ്യത്താണ് പരിഗണിക്കപ്പെടുക, അല്ലാതെ സകാത്ത് സ്വീകരിക്കുന്നവന്റേതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.