റമദാൻ റിലീഫ് നടത്തുമ്പോൾ സുന്നി ആശയക്കാരുള്ള ചില സംഘടനകൾ പറയാറുണ്ട്, ഞങ്ങൾ റിലീഫ് നൽകുന്നത് സകാത്തിന്റെ അവകാശികൾക്കാണ് അത്കൊണ്ട് സകാത്തും ഞങ്ങൾക്ക് നൽകാവുന്നതാണ്, പക്ഷെ അത് പ്രതിയേഗം പറയണം എന്ന്, അത് വക്കാലത്ത് ആക്കലാണെന്ന് മനസിലാക്കുന്നു , എന്നാൽ ഈ വക്കാലത്തക്കപ്പെട്ട വ്യക്തി നേരിട്ട് ഈ വിഹിതം അർഹതപ്പെട്ടവർക്ക് കൊടുക്കാതെ വേറെ ഒരാളെ വക്കാലത്തതാക്കാൻ പറ്റുമോ ..?

ചോദ്യകർത്താവ്

Muhammed

Jun 3, 2019

CODE :Fiq9306

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സകാത്ത് കൊടുത്തു വീട്ടുവാന്‍ മറ്റൊരാളെ ഏല്‍പ്പിക്കകായണെങ്കില്‍ ആ വകീല്‍ ഒരു നിര്‍ണിത വ്യക്തിയായിരിക്കുക (കമ്മറ്റിയേോ ഒന്നലധികം ആളുകളേയോ ഏല്‍പ്പിക്കാന്‍  പറ്റില്ല), എഴുത്തോ വാക്കോ മുഖേന അയാളെ ഏല്‍പ്പിക്കുക, വകീലിനെ ഏല്‍പ്പിക്കുമ്പോള്‍ ഉടമ നിയ്യത്ത് ചെയ്യുക, അല്ലെങ്കില്‍ വകീല്‍ അത് വിതരണം ചെയ്യുമ്പോള്‍ ഉടമയോ ഉടമയുടെ സമ്മതത്തോടെ വകീലോ നിയ്യത്ത് ചെയ്യുക, വകീല്‍ യഥാര്‍ത്ഥ അവകാശിക്ക് തന്നെ സകാത്ത് കൊടുത്തുവെന്ന് ഉറപ്പ് വരുത്തുക, വകീലിനെ ഒഴിവാക്കുകയാണെങ്കില്‍ ഏല്‍പ്പിച്ച സകാത്ത് മുതല്‍ തിരിച്ചു തരാന്‍ അയാള്‍ക്ക് കഴിയുക, ഉടമയുടെ സമ്മതമില്ലാതെ വകീല്‍ മറ്റൊരാളെ ഏല്‍പ്പിക്കാതിരിക്കുക (ഉടമയുടെ സമ്മതമുണ്ടെങ്കല്‍ വകീല്‍ ഉടമക്ക് വേണ്ടി ഇവിടെ സൂചിപ്പിക്കപ്പെട്ട നിബന്ധനകള്‍ പാലിച്ചു കൊണ്ട് വകാലത്താക്കണം) തുടങ്ങിയ നിബന്ധനകള്‍ പാലിക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ, ജമല്‍). ഈ വിഷയം ഇത്ര ഗൌരവമുള്ളത് കൊണ്ട് തന്നെ മുന്‍ഗാമികള്‍ സകാത്ത് കൊടുത്തേല്‍പ്പിക്കാന്‍ ലക്ഷണമൊത്ത ഒരാളെക്കിട്ടിയാല്‍ പോലും അയാളെ ഏല്‍പ്പി്ക്കാതെ സ്വയമായിരുന്നു കൊടുത്തുവീട്ടിയിരുന്നത്. അതു പോലെ ആരെയും ഏല്‍പ്പിക്കാതെ എത്ര കഷ്ഠപ്പെട്ടിട്ടാണെങ്കിലും അവകാശിയെ കണ്ടെത്തി  സ്വയം കൊടുത്തു വീട്ടാന്‍ ജനങ്ങളോട് അവര്‍ ആഹ്വാനം ചെയ്തിരുന്നു ( കിതാബുല്‍ ഉമ്മ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter