വിഷയം: കടം തിരിച്ചുകിട്ടാനുള്ളതിന് സകാത്ത്
ഏത് സമയത്തും കടത്തിന് സകാത്ത് കൊടുക്കണോ? കടം കൊടുത്തവനും സ്വീകരിച്ചവനും സാധാരണ ആളുകളായിരിക്കെ ചിലപ്പോൾ വലിയ പ്രയാസമാവില്ലേ? എന്താണ് യുക്തി? ഇതിന് വല്ല വിടുതിയുമുണ്ടോ?
ചോദ്യകർത്താവ്
Rafi
May 23, 2020
CODE :Fiq9836
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കിട്ടാനുള്ല കടത്തിന് സകാത്ത് നിര്‍ബന്ധമാണ്. കടം നല്‍കിയ തുക വര്‍ഷം തികയുകയും നിസാബെത്തുകയും ചെയ്ത സകാത് നിര്‍ബന്ധമാകുന്ന തരത്തിലുള്ളതാണെങ്കില്‍ കടം നല്‍കിയ വ്യക്തി അതിന് സകാത്ത് നല്‍കേണ്ടതാണ്.
നിശ്ചിത തുകയെത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍ മാത്രമാണല്ലോ സകാത്ത് നിര്‍ബന്ധമാകുന്നത്. പുറമെ രണ്ടര ശതമാനം മാത്രമാണ് വര്‍ഷത്തിലൊരിക്കല്‍ സകാത്തായി നല്‍കേണ്ടത്. ആയതിനാല്‍ പൊതുവെ പ്രയാസമാകാത്ത രീതിയില്‍ തന്നെയാണ് വിധികളുള്ളത്.
സാധാരക്കാര്‍ക്ക് പ്രയാസമാകാതിരിക്കലും സാധാരണക്കാരില്‍ സാധാരണക്കാരായ പാവങ്ങളുടെ പ്രയാസമകറ്റലുമാണ് നിശ്ചിതതുക ഉപയോഗിക്കാതെ ഒരു വര്‍ഷം കയ്യില്‍വെച്ചാല്‍ മാത്രം സകാത്ത് നിര്‍ബന്ധമാക്കിയതിലെ യുക്തി.
കടം നല്‍കിയ തുകക്ക് സകാത്തില്ലെന്ന് വന്നാല്‍ കടം കൊടുത്ത് സകാത്തില്‍ നിന്ന് രക്ഷപ്പെടുന്ന വഴി സ്വീകരിക്കല്‍ വ്യാപകമാവുകയും സകാത്തെന്ന ഇബാദത്ത് തന്നെ നിലച്ചുപോവുകയും ചെയ്യുമെന്നത് യുക്തമാണല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.