വിഷയം: ‍ സകാത്തിലെ മിസ്കീനും സമ്പന്നനും

സകാത് വാങ്ങൽ അർഹമായവരിൽ പെട്ടവരാണല്ലോ മിസ്കീൻ. അപ്പോള്‍ غني അല്ലാത്ത എല്ലാവരും സകാത്തിന് അർഹർ ആണോ? غني എന്ന നിർവചനത്തിൽ ആരൊക്കെ ഉൾപ്പെടും?

ചോദ്യകർത്താവ്

ahammad

May 23, 2020

CODE :Fiq9837

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സകാത്ത് വാങ്ങാനര്‍ഹതയുള്ള 8 അവകാശികളില്‍ ഒരു വിഭാഗക്കാരനാണ് മിസ്കീന്‍. തന്‍റെയും തന്‍റെ ആശ്രിതരുടെയും അത്യാവശ്യമായ ചെലവുകള്‍ക്ക് പൂര്‍ണമായി തികയുന്ന ധനമോ അതിനനുയോജ്യമായ ജോലിയോ ഇല്ലാത്തവനാണ് മിസ്കീന്‍ (തുഹ്ഫ 8-709)

നൂറ് രൂപ ആവശ്യമുള്ള സാഹചര്യത്തില്‍ 80 രൂപയോ 70 രൂപയോ കയ്യിലുള്ളവനാണ് മിസ്കീനെന്ന് പണ്ഡിതന്മാര്‍ വിശദീകരണം നല്‍കിയത് കാണാം.

ചിലപ്പോള്‍ സകാത്ത് കൊടുക്കാന്‍ നിര്‍ബന്ധമാവുന്ന തുകയോ അതില്‍ കൂടുതലുള്ളവരോ ആയാല്‍പോലും അവരും സകാത്ത് വാങ്ങാനര്‍ഹതയുള്ള മിസ്കീന്‍ ആയേക്കാം.

തനിക്കും താന്‍ ചെലവുകൊടുക്കേണ്ടവരായ ആശ്രിതര്‍ക്കും മതിയാകുന്ന ചെലവിന് വേണ്ട ധനമോ അനുയോജ്യമായ ജോലിയോ ഉള്ളവരാണ് ഇവിടെ ഗനിയ്യ് (ധനികന്‍) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് (ഇആനതുത്ത്വാലിബീന്‍ 2-314).

തന്‍റെ കൈവശമുള്ള ധനത്തിന്‍റെ ലാഭം കൊണ്ടോ തന്‍റെ ഭൂസ്വത്തിലെ വരുമാനം കൊണ്ടോ മേല്‍പറഞ്ഞ ചിലവിന് മതിയാകുന്നത് ലഭിക്കുന്നവര്‍ ഗനിയ്യ് (സമ്പന്നന്‍) ആണ് തുഹ്ഫ 8-709).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter