എന്റെ കൈവശം ബാങ്കിൽ നിന്ന് പലിശ ആയി കിട്ടിയ കുറച്ചു പൈസ ഉണ്ട്. എന്റെ നാട്ടിൽ ഒരു അമുസ്ലിം സഹോദരൻ വൃക്ക രോഗം ബാധിച്ചു ചികിത്സയിലാണ്. നാട്ടുകാരെല്ലാം കൂടി പിരിവ് എടുത്താണ് സഹായിക്കുന്നത്. ഇൗ പൈസ എനിക്ക് ഇതിലേക്ക് സംഭാവന ആയി കൊടുക്കാൻ പറ്റോ?

ചോദ്യകർത്താവ്

Abdu

Feb 1, 2019

CODE :Fin9105

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരാളുടെ കയ്യില്‍ എത്തിപ്പെട്ട ഹറാമായ പണം (അയാൾ ഫഖീർ അല്ലാത്ത കാലത്തോളം) ഒരു  കാരണവശാലും അത് ഉപയോഗിക്കാന്‍ പാടില്ല. പകരം ഒന്നുകില്‍ മുസ്ലിംകളുടെ പൊതു ആവശ്യത്തിന് ഉപയോഗിക്കാം. അല്ലെങ്കില്‍ അത് പാവപ്പെട്ടവന് ധര്‍മ്മം ചെയ്യാം. ധര്‍മ്മം എന്നത് മുസ്ലിമിനും അമുസ്ലിമിനും കൊടുക്കാാവുന്നത് കൊണ്ട് അമുസ്ലിം പാവപ്പെട്ടവനാണെങ്കില്‍ അവനും കൊടുക്കാം. ഈ വിഷയത്തില്‍ കൂടുതല്‍ അറിയാന്‍ FATWA CODE: Fin8888 എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter