അസ്സലാമുഅലൈക്കും .എന്റെ സഹോദരൻ ബാങ്കിലെ മാനേജറാണ് .എനിക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഓരോ തവണയും സ്വർണ വള ,ഡ്രസ്സ് പോലുള്ളത് വാങ്ങി തന്നിട്ടുണ്ട് .ഞാൻ അത് ഇത് വരെ ഉപയോഗിച്ചിട്ടില്ല.ഉപയോഗിക്കാത്തത് സഹോദരൻ അറിഞ്ഞിട്ടുമില്ല .എനിക്കറിയേണ്ടത് ,ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ gift ആയി തന്നത് ഉപയോഗിക്കാൻ പറ്റുമോ?എന്റെ സഹോദരൻ എന്റെ കുട്ടികൾക്ക് തന്ന സ്വർണ വള ,ഡ്രെസ്സുകൾ മുതലായവ ഉപയോഗിക്കാൻ പറ്റുമോ?ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ അത് ഞാൻ എന്ത് ചെയ്യും ?
ചോദ്യകർത്താവ്
MOhammed Shihab
Feb 7, 2019
CODE :Fin9135
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പലിശയിടപാടിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബാങ്ക് പലിശക്കമ്പനിയാണ്. അതിനാൽ അതിൽ നിന്ന് കിട്ടുന്ന വരുമാനം ഹറാമാണ്. എന്നാൽ ഈ വ്യക്തിക്ക് ഇതല്ലാതെ മറ്റൊരു ഹലാലായ വരുമാന മാർഗവും ഇല്ലായെന്നോ ഇവ വാങ്ങിയത് ബാങ്കിൽ നിന്ന് കിട്ടിയ പണം കൊണ്ടാണെന്ന് വ്യക്തമാകുകയോ ചെയ്താൽ ഇത് താങ്കളോ മക്കളോ ഉപയോഗിക്കാൻ പാടില്ല. അത് പോലെ അത് നശിപ്പിക്കാനോ കടലിലെറിയാനോ പറ്റില്ല. ഒന്നുകിൽ മുസ്ലിംകളുടെ പോതുനന്മയുമായി ബന്ധപ്പെട്ട വല്ലതിനും അത് ഉപയോഗിക്കുക, അല്ലെങ്കിൽ അത് പാവങ്ങൾക്ക് ധർമ്മം ചെയ്യുക. ഹറാമായ പണം പാവങ്ങൾക്ക് നൽകപ്പെട്ട് അത് അവരുടെ കയ്യിലെത്തുന്നതോട് കൂടി അവർക്ക് അത് ഉപയോഗിക്കൽ ഹലാലാകും (ശറഹുൽ മുഹദ്ദബ്).
ഇനി അദ്ദേഹത്തിന്റെ കയ്യിൽ (കൂടുതലായാലും കുറവായാലും) ഹറാമായ പണവും ഹലാലായ പണവുമുണ്ടെങ്കില്‍ അയാളില്‍ നിന്ന് വല്ലതും വാങ്ങി ഉപയോഗിക്കലോ അയാള്‍ക്ക് വല്ലതും കൊടുക്കലോ അയാളുമായി ഇടപാടുകള്‍ നടത്തലോ ഒക്കെ കറാഹത്താണ്. അയാളുടെ കയ്യിലുള്ള ഹാറാമായ മുതലിന്റെ തോതനുസരിച്ച് കറാഹത്തിന്റെ ശക്തി കൂടും. എന്നാല്‍ അയാളില്‍ നിന്ന് വാങ്ങുന്നതോ കൊടുക്കുന്നതോ ഇടപാട് നടത്തുന്നതോ തനി ഹറാമയാഅയാളുടെ മുതലില്‍ നിന്നാണെന്നും ഹറാമായ ഇടപാടിനാണെന്നും ഉറപ്പാണെങ്കില്‍ ഇവയെല്ലാം ചെയ്യല്‍ ഹറാമുമാണ് (ശരഹുല്‍ മുഹദ്ദബ്, തുഹ്ഫ, ഫത്ഹുല്‍ മുഈന്‍, ഇആനത്ത്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.