വെള്ളിയാഴ്ചയിലെ ഖുതുബക്ക് ഇടയില്‍ ഉള്ള പ്രാര്‍ത്ഥന എന്താണ്? അറബി ഖുതുബ മനസ്സിലാകാതെ അതിന്‍റെ പുണ്യം കിട്ടുമോ?

ചോദ്യകർത്താവ്

മുഹമ്മദ് സിറാജ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രണ്ട് ഖുതുബകള്‍ക്കിടയില്‍ ഖതീബ് മിമ്പറില്‍ ഇരിക്കുന്ന സമയത്ത് കേട്ടിരിക്കുന്നവര്‍ ദുആ ചെയ്യുകയാണ് വേണ്ടത് എന്നാണ് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നത്. ദുആകളില്‍ ഏറെ മഹത്തരമാണല്ലോ സ്വലാത്. അത്കൊണ്ടാണ് പല പള്ളികളിലും ആ സമയത്ത് സ്വലാത് ചൊല്ലുന്നതായി കാണുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. ഖുതുബ അറബിയില്‍ ആയിരിക്കണമെന്ന് പറയുന്നിടത്ത്, അറബി മനസ്സിലാകാത്തവര്‍ക്ക് അത് കൊണ്ട് എന്ത് ഉപകാരമാണെന്ന് അവര്‍ തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഖുതുബയിലൂടെ തഖവാ കൊണ്ടും മറ്റും ഖതീബ് തങ്ങളെ ഉപദേശിക്കുകയാണെന്ന് മൊത്തത്തില്‍ മനസ്സിലായാല്‍ തന്നെ മതി എന്ന് കേരളീയ സാഹചര്യത്തില്‍ രചിക്കപ്പെട്ട ഫത്ഹുല്‍മുഈന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. അറബി ഭാഷ വിശുദ്ധ ഖുര്‍ആനിന്‍റെ ഭാഷയായതിനാല്‍ അത് പഠിക്കാന്‍ ശ്രമിക്കേണ്ടതും ഓരോരുത്തരുടെയും ബാധ്യതയാണല്ലോ. മനസ്സിലാക്കി ഖുതുബ കേള്‍ക്കുമ്പോള്‍ കേവലകേള്‍വിയേക്കാള്‍ അതിന് കൂടുതല്‍ പുണ്യമുണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter