മഹാന്മാർ ചില സ്ഥലങ്ങളിൽ ഹാളിരാകാറുണ്ടല്ലോ .അതുപോലെ വ്യക്തികളിൽ ഹാളിരാകുമോ?
ചോദ്യകർത്താവ്
shuaib
May 21, 2019
CODE :Aqe9287
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മരണപ്പെട്ട മാഹന്മാരുടെ അര്‍വാഹ് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ അര്‍വാഹുമായി ഉറങ്ങുമ്പോള്‍ സ്വപ്നത്തിലോ ദൈവ സ്മരണയില്‍ ശരീരത്തിന്റെ നിന്ത്രണം ഖല്‍ബ് ഏറ്റെടുക്കുന്ന ഉണര്‍ച്ചയുടേയും ഉറക്കിന്റേയും ഇടയിലുള്ള ഏതെങ്കിലും അവസ്ഥകളിലോ ഒക്കെ ബന്ധപ്പെടുകയും ആശയ വിനിമയം നടത്തുകയും മാര്‍ഗ ദര്‍നവും ഉപദേശവുമൊക്കെ നല്‍കുകയും ചെയ്യാം. മരണപ്പെട്ടവരുടേയും ജീവിച്ചിരിക്കുന്നവരുടേയും റൂഹുകള്‍ തമ്മില്‍ ബന്ധമുണ്ടാകുന്നത് അസ്വാഭാവികതായി പറയപ്പടുന്നില്ല. മഹാന്മാര്‍ ഖല്‍ബില്‍ ഹാളിറാകുകയെന്ന് പറയുന്നത് ഈ അര്‍ത്ഥത്തിലാകാം സ്വഹാബത്തിന്റെ കാലം മുതല്‍ ഉണ്ടായിട്ടുള്ള ഇത്തരം ചില അനുഭവങ്ങള്‍ മഹാന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. (അര്‍റിസാലത്തുല്‍ ഖുശൈരിയ്യ, ഇബ്രീസ്, കിതാബുര്‍റൂഹ്, സാദുല്‍ മആദ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.